ഇ നിയമസഭയുടെ ആദ്യദിനത്തില്‍ അംഗങ്ങള്‍ക്കു കൗതുകം
തിരുവനന്തപുരം: പൂര്‍ണമായി പേപ്പര്‍ രഹിതമാക്കുന്നതിന്റെ ഭാഗമായി ഇ നിയമസഭ എന്ന ആശയത്തിന് ഇന്നലെ തുടക്കമായി. അംഗങ്ങളെല്ലാം കൗതുകത്തോടെയാണ് പുതിയ സംവിധാനം പരിശോധിച്ചത്.
എല്ലാ നിയമസഭാ സാമാജികര്‍ക്കു മുന്നിലും ഇന്നലെ പ്രത്യേക സ്ക്രീന്‍ സ്ഥാപിച്ചിരുന്നെങ്കിലും മുന്‍പത്തെപോലെ അച്ചടിച്ച രേഖകളും എല്ലാവരുടേയും മേശപ്പുറത്ത് എത്തിച്ചിരുന്നു. കാര്യങ്ങള്‍ പഠിച്ചു മനസിലാക്കുന്നതിനായാണ് ഈ സമ്മേളനകാലം അനുവദിച്ചിരിക്കുന്നത്. അതുവരെ അച്ചടിച്ച രേഖകളും എല്ലാ അംഗങ്ങള്‍ക്കും നല്‍കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് നിയമസഭയെ അറിയിച്ചു. മുന്നിലുണ്ടായിരുന്ന ടച്ച് സ്ക്രീനില്‍ എല്ലാ അംഗങ്ങളും പരീക്ഷണം നടത്തി. ടച്ച് സ്ക്രീന്‍ സംവിധാനം പൂര്‍ണമായും ഉപയോഗിക്കുന്നതില്‍ സ്പീക്കര്‍ പ്രത്യേകം ശ്രദ്ധിച്ചു. അംഗങ്ങളില്‍ കുറേപ്പേര് ടച്ച് സ്ക്രീന്‍ സംവിധാനത്തില്‍ പരീക്ഷണങ്ങള്‍ നടത്തി ഉപേക്ഷിച്ചപ്പോള്‍ കുറേപ്പേര് കൂടുതല്‍ ആഴത്തിലേക്ക് പോകാനും നയപ്രഖ്യാപന പ്രസംഗം ഉള്‍പ്പെടെ തത്സമയം ടച്ച് സ്ക്രീന്‍ സംവിധാനത്തിലൂടെ വായിക്കാനും ശ്രമിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം അംഗങ്ങള്‍ക്ക് ഇ നിയമസഭാ സംവിധാനം പഠിക്കുന്നതിനായി പ്രത്യേക ക്ലാസും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."