നിര്‍ഭയ കേസ് പ്രതി അക്ഷയ് സിങിന്റെ തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: മരണവാറണ്ട് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതി അക്ഷയ് സിങ് സമര്‍പ്പിച്ച തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എന്‍ വി രമണ, അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
മുകേഷ് സിങ്, വിനയ് ശര്‍മ എന്നിവര്‍ സമര്‍പ്പിച്ചിരുന്ന തിരുത്തല്‍ ഹരജികള്‍ നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു. തുടര്‍ന്നു മുകേഷ് സിങ്ങിന്റെ ദയാഹരജി രാഷ്ട്രപതിയും തള്ളിയിരുന്നു.
കേസിലെ പ്രതികള്‍ വധശിക്ഷ നീട്ടാന്‍ ശ്രമിക്കുന്നെന്ന ആരോപണം ശക്തമായിരിക്കേയാണ് ഇന്നലെ അക്ഷയ് താക്കൂര്‍ തിരുത്തല്‍ ഹരജി സമര്‍പ്പിച്ചത് ക്കുന്നത്.
ജനുവരി 22ന് നിശ്ചയിച്ചിരുന്ന വധശിക്ഷ നടപ്പാക്കല്‍ ഇതോടെ നീണ്ടെങ്കിലും ദയാഹരജി രാഷ്ട്രപതി തള്ളുകയും കോടതി ഫെബ്രുവരി ഒന്നിനു വധശിക്ഷ നടപ്പാക്കാന്‍ മരണവാറന്‍ഡ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."