HOME
DETAILS
MAL
കരാര്‍ ജോലിക്കാര്‍ക്ക് വര്‍ഷാവര്‍ഷം പരീക്ഷ; കെ.എസ്.ഇ.ബിക്ക് മനുഷ്യാവകാശ കമ്മിഷന് നോട്ടിസ്
backup
January 31 2020 | 04:01 AM
തിരുവനന്തപുരം: കെ.എസ്.ഇ.ബിയില്‍ സബ്സ്റ്റേഷന് ഓപറേറ്റര്‍മാരായി ജോലിചെയ്യുന്ന കരാര്‍ ജീവനക്കാര്‍ക്ക് വര്‍ഷാവര്‍ഷം യോഗ്യതാ പരീക്ഷ നടത്തുന്നതിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
ഇതേ തസ്തികയില്‍ ജോലിചെയ്യുന്ന സ്ഥിരം ജീവനക്കാരെ ഒഴിവാക്കി കരാര്‍ ജീവനക്കാര്‍ക്ക് മാത്രം പരീക്ഷ നടത്തുന്നതിന്റെ മാനദണ്ഡങ്ങള്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് കെ.എസ്.ഇ.ബിക്ക് നോട്ടിസയച്ചു.
കെ.എസ്.ഇ.ബി ട്രാന്സ്മിഷന് വിഭാഗം തിരുവനന്തപുരം, കോഴിക്കോട് ചീഫ് എന്‍ജിനീയര്‍മാര്‍ നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. സബ്സ്റ്റേഷന് ഓപറേറ്റര്‍മാരായി 800ല്‍ പരം ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരികളാണ് കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്നത്.
2018-19 മുതലാണ് കരാര്‍ ജീവനക്കാര്‍ക്ക് യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കിയത്. 60ല്‍ കൂടുതല്‍ മാര്‍ക്ക് നേടിയില്ലെങ്കില്‍ ജോലിയില്‍നിന്നും ഇവരെ ഒഴിവാക്കും. 2019-20 വര്‍ഷവും പരീക്ഷ എഴുതണമെന്ന് ബോര്‍ഡ് നിഷ്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇതേ മേഖലയില്‍ സബ് എന്‍ജിനീയര്‍, അസി. എന്‍ജിനീയര്‍, ഓവര്‍സീയര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു പരീക്ഷയും എഴുതേണ്ടതില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പൊതുപ്രവര്‍ത്തകനായ അജയ് എസ് കുര്യാത്തിയാണ് ഇതു സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."