HOME
DETAILS
MAL
സംവരണം: വാഗ്ദാനം മോദിക്ക് നിറവേറ്റാന്‍ കഴിയുമോയെന്ന് പ്രകാശ് രാജ്
backup
January 12 2019 | 19:01 PM
ബംഗളൂരു: മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ തീരുമാനം നല്ലതാണെങ്കിലും വാഗ്ദാനം നിറവേറ്റാന്‍ മോദിക്ക് കഴിയുമോയെന്ന് നടന് പ്രകാശ് രാജ്. നിരവധി വാഗ്ദാനങ്ങളാണ് അധികാരത്തില്‍ വരുന്നതിന് മുന്‍പ് മോദി മുന്നോട്ടുവച്ചിരുന്നത്. ഇതില്‍ ഒന്നുപോലും നിറവേറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. സാമ്പത്തിക സംവരണ കാര്യത്തിലും ഇതുതന്നെയായിരിക്കും സ്ഥിതിയെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. അയോധ്യയില്‍ ജനങ്ങള്‍ സമാധാനത്തോടെയും സഹവര്‍ത്തിത്തോടെയും ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ക്ഷേത്ര നിര്‍മാണത്തിന്റെ പേരില്‍ ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്്ലിംകളും സംഘര്‍ഷത്തിലാണെന്ന പ്രതീതിയാണ് ബി.ജെ.പി മറ്റു രാജ്യങ്ങള്‍ക്കു മുന്പില് സൃഷ്ടിച്ചിരിക്കുന്നതെന്നും പ്രകാശ് രാജ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."