HOME
DETAILS

കൊറോണ: അനാവശ്യ ഭീതി വേണ്ട

  
backup
February 01 2020 | 05:02 AM

todays-article-corona-01-02-2020

 

സാധാരണ രീതിയില്‍ മൃഗങ്ങളില്‍ കണ്ടുവരുന്ന ഒരു വൈറസാണ് കൊറോണ. ഇത് 2009 ലും സാര്‍സ് എന്ന പേരില്‍ ചൈനയില്‍ നിന്ന് പടര്‍ന്ന് പിടിച്ചിട്ടുണ്ട്. അതിന് ശേഷം 2012-13 ല്‍ മെര്‍സ് എന്ന പേരില്‍ സഊദിയിലും ഈ രോഗബാധയുണ്ടായിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും അതുപോലുള്ള ഒരു പ്രത്യേക വൈറസ് രോഗമാണ് ചൈനയില്‍ നിന്ന് റിപോര്‍ട്ട് ചെയ്യുന്നത്. പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ പ്രധാന രോഗ ലക്ഷണങ്ങള്‍. ചിലരില്‍ ഗുരുതരമായ ന്യൂമോണയയിലേക്ക് പോവുകയും മരണകാരണമാവുകയും ചെയ്യാം. ഇത്തരം പകര്‍ച്ച വ്യാധി രോഗങ്ങളെ രണ്ട് രീതിയിലാണ് വിലയിരുത്തുന്നത്. ഒന്ന്, അത് രോഗികളില്‍ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കാനുള്ള ശേഷി എത്രത്തോളമാണ് എന്നതിനെ അടിസ്ഥാനമാക്കിയും രണ്ട്, അതിന്റെ മരണ നിരക്ക് എത്രത്തോളമാണെന്നതിനെ കുറിച്ചുമാണ്.


ഇപ്പോഴത്തെ രോഗബാധയെ ലോകം മുഴുവന്‍ ശ്രദ്ധിക്കാനുണ്ടായ കാരണം കാര്യം പെട്ടെന്ന് പടര്‍ന്ന്പിടിക്കുന്ന രോഗമായത് കൊണ്ടാണ്. ഡിസംബര്‍ തുടക്കത്തില്‍വന്ന രോഗത്തിന്റെ കൃത്യമായ നിര്‍ണയം അതേമാസം അവസാനത്തോടെ നടന്നു. ഒരു പുതിയ വൈറസായിരുന്നിട്ട് പോലും ചൈന വളരെ വേഗത്തില്‍ തന്നെ ഇതിന്റെ ജനിതകഘടന മനസ്സിലാക്കുകയും കൊറോണ വിഭാഗത്തില്‍ പെട്ട വൈറസാണെന്ന് തിരിച്ചറിയുകയും ചെയ്തു. പുതിയ കൊറോണ വൈറസ് എന്ന രീതിയിലാണ് ഇതിന് നോവല്‍ കൊറോണ വൈറസ് എന്ന് പേര് നല്‍കിയത്. ഇന്ന് ഈ രോഗം പതിനായിരത്തോളം ആളുകളിലേക്ക് വ്യാപിക്കുകയും 200ല്‍ അധികം രോഗികള്‍ മരിക്കുകയും ചെയ്തു. ഇന്ത്യയുള്‍പ്പെടെ 24 രാജ്യങ്ങളിലേക്ക് ഈ രോഗം ചൈനയില്‍ നിന്ന് വ്യാപിച്ചിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന തന്നെ ഈ രോഗത്തിനെ ഒരു അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരിക്കുകയാണ്.


ഇത്തരം രോഗങ്ങള്‍ എങ്ങനെയാണ് വ്യാപിക്കുന്നത് എന്നും അതിന്റെ പ്രസരണ ശക്തി എത്രത്തോളമുണ്ട് എന്നതും ആര്‍ സീറോ വാല്യു(ഞ0 ഢമഹൗല) നോക്കിയാണ് മനസ്സിലാക്കുന്നത്. പത്ത് രോഗികളില്‍ നിന്ന് ഏകദേശം 25 രോഗികളിലേക്ക് എന്ന നിരക്കില്‍ വ്യാപിക്കാനുള്ള സാധ്യതയാണുള്ളത്. നിപായുടെ കാര്യത്തില്‍ ഇത് പോയിന്റ് നാല് മാത്രമായതിനാല്‍ അത് ക്രമേണ തനിയെ തന്നെ നിയന്ത്രണ വിധേയമാവാറാണ് പതിവ്. പ്രസരണ സാധ്യത കൂടുതലാണെങ്കിലും ഇതുവരെ ലഭ്യമാവുന്ന വിവരങ്ങളനുസരിച്ച് ഇതിന്റെ മരണ സാധ്യത ഏകദേശം മൂന്ന് ശതമാനം മാത്രമാണുള്ളത്. അതായത് നൂറ് ആളുകളില്‍ രോഗം വന്നാല്‍ മൂന്ന് പേര്‍ മാത്രമേ മരിക്കാനുള്ള സാധ്യതയുള്ളൂ. എന്നിരുന്നാലും രോഗം വളരെയധികം ആളുകളിലേക്ക് ബാധിക്കുകയാണെങ്കില്‍ മരണ സംഖ്യ ഉയര്‍ന്നേക്കാം.


ഈ രോഗത്തിന് കൃത്യമായ ആന്റിവൈറല്‍ മരുന്നുകള്‍ ഇല്ലെങ്കില്‍ രോഗ ലക്ഷണങ്ങള്‍ അനുസരിച്ചുള്ള ചികിത്സയിലൂടെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പോലും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാം. ഇങ്ങനെ ചികിത്സിക്കുന്ന സമയത്ത് മറ്റുള്ളവരിലേക്ക് രോഗം യാതൊരു രീതിയിലേക്കും പകരാത്ത തരത്തില്‍ വേര്‍തിരിച്ചുള്ള റൂമുകളില്‍ എല്ലാവിധ മുന്‍കരുതലും എടുത്തുള്ള ചികിത്സയാണ് നല്‍കേണ്ടത്. നേരത്തെ പറഞ്ഞതു പോലെ രോഗ ബാധയുണ്ടാവുന്ന മിക്ക പേരിലും പനി, ചുമ തുടങ്ങിയ ചെറിയ രോഗ ലക്ഷണങ്ങളോടു കൂടി രോഗം ഭേദമാവാനാണ് സാധ്യത. ഈ രീതിയില്‍ നിപാ പോലെ 70 മുതല്‍ 80 ശതമാനം വരെ മരണ സാധ്യതയുള്ള രോഗങ്ങള്‍ പോലെ ഇതിനെ ഭയപ്പെടേണ്ടതില്ല. എന്നിരുന്നാലും വ്യാപന സാധ്യത കൂടുതലായതിനാല്‍ നിപായുടെ കാര്യത്തിലെന്നതുപോലെയുള്ള പെട്ടെന്നുള്ള ഒരു രോഗ നിയന്ത്രണം സാധ്യമാവണമെന്നില്ല. രോഗം ഗുരുതരമായി വരുന്ന ആളുകളില്‍ ഇത് കടുത്ത ന്യൂമോണിയയിലേക്കും ശ്വാസ തടസ്സത്തിലേക്കും നീങ്ങുന്നതാണ് മരണ കാരണമാവാറ്. പനി, ചുമ, ശ്വാസം തടസ്സം എന്നിവ ഇതിന്റെ രോഗ ലക്ഷണങ്ങളാണെങ്കിലും പല വൈറല്‍ രോഗങ്ങള്‍ക്കും ഇതേ രോഗ ലക്ഷണങ്ങള്‍ വരാം.


ഈ രോഗലക്ഷണങ്ങളുള്ളവര്‍ നമുക്കിടയിലൊക്കെയുണ്ടെങ്കില്‍ അവര്‍ക്കെല്ലാം കൊറോണ ബാധയുണ്ടെന്ന് സംശയിക്കേണ്ടതില്ല. മറിച്ച്, 14 ദിവസത്തിനുള്ളില്‍ ചൈനയില്‍ നിന്ന് തിരിച്ചെത്തിയവര്‍ക്കോ അവരുമായി അടുത്ത് ഇടപഴകിയവര്‍ക്കോ ഇത്തരം രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടനെ അവരെ മാറ്റി നിര്‍ത്തി ചികിത്സിക്കുകയും ശരീരസ്രവങ്ങള്‍ വൈറോളജി ലാബിലേക്ക് അയച്ച് രോഗമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. പ്രധാനമായും രോഗിയുമായി അടുത്തിടപഴകുന്നവരിലാണ് ഇത് പടരാന്‍ സാധ്യതയുള്ളത്. ശരീര സ്രവങ്ങളിലൂടെയാണ് പടരുന്നത്. ഇതുവരെ ലഭ്യമാവുന്ന അറിവുകള്‍ അനുസരിച്ച് വായുവിലൂടെ അധിക ദൂരത്തേക്ക് ഈ രോഗണുക്കള്‍ പടര്‍ന്ന് പിടിക്കില്ല. ചൈനയില്‍ നിന്ന് തിരിച്ച് വരുന്നവര്‍ കൃത്യമായി സഹകരിക്കുകയും അവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പുമായി പങ്കുവയ്ക്കുകയും ചെയ്താല്‍ എളുപ്പത്തിലുള്ള രോഗ നിയന്ത്രണം സാധ്യമാവും. ഇത്തരത്തില്‍ തിരിച്ചുവരുന്ന എല്ലാവരും സമൂഹത്തോടുള്ള അവരുടെ ബാധ്യത മനസിലാക്കി ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുകയാണ് ചെയ്യേണ്ടത്.


ചൈനയില്‍ നിന്ന് തിരിച്ചുവരുന്നവര്‍ പതിനാല് ദിവസം മറ്റുള്ളവരുമായി അധികം ഇടപഴകാതെ വീട്ടിനുള്ളില്‍ തന്നെ കഴിയുകയാണ് വേണ്ടത്. രോഗം വരാന്‍ സാധ്യതയുള്ള ആളുകളെ രോഗ ലക്ഷണങ്ങള്‍ വരുന്നതിന്റെ മുന്‍പ് മാറ്റിപ്പാര്‍പ്പിക്കുന്ന ഈ രീതിയെ ആണ് ക്വാറന്റീ എന്ന് പറയുന്നത്. ഈ സമയത്തിനുള്ളില്‍ ഇവരില്‍ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടനെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് അവര്‍ നിര്‍ദേശിക്കുന്ന ഐസൊലേഷന്‍ സംവിധാനങ്ങളുള്ള സര്‍ക്കാര്‍ ആശുപത്രികളിലോ മെഡിക്കല്‍ കോളജിലോ അഡ്മിറ്റ് ചെയ്യുകയാണ് വേണ്ടത്.
രോഗികളെ രോഗം പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും എടുത്ത് ചികിത്സിക്കുന്ന ഈ രീതിയാണ് ഐസൊലേഷന്‍ എന്ന് പറയുന്നത്. ഒരാളില്‍ ഈ രീതിയില്‍ രോഗ നിര്‍ണയം നടന്നാല്‍ ഉടനെ തന്നെ അവരുമായി അടുത്തിടപഴകിയ മുഴുവനാളെയും പെട്ടെന്ന് തിരിച്ചറിയുകയും അവരെ ക്വാറന്റൈന്‍ ചെയ്യുകയും വേണം. ഈ രീതിയില്‍ ചൈനയില്‍ നിന്ന് വരുന്നവരെ ക്വാറന്റൈന്‍ ചെയ്ത്, രോഗലക്ഷണങ്ങള്‍ വന്നാല്‍ ഐസൊലേറ്റ് ചെയ്തു ചികിത്സിക്കുകയും അവരുമായി ബന്ധപ്പെട്ടവരെ ഉടനെ തന്നെ കണ്ടെത്തുകയും ചെയ്താല്‍ കൊറോണയുടെ രോഗ നിയന്ത്രണം സാധ്യമാക്കാം.
രോഗികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക, ചുമ, ജലദോഷം പോലുള്ള അസുഖമുള്ളവര്‍ പൊതു സ്ഥലങ്ങളില്‍ പോകുന്നതൊഴിവാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം പൊത്തുക, പുറത്തുപോയാല്‍ കൈയും മുഖവും വൃത്തിയായി സോപ്പിട്ട് കഴുകുക, അനാവശ്യമായി കൈ മുഖത്തും വായിലും കൊണ്ടുപോകാതിരിക്കുക, ചികിത്സിക്കുന്നവര്‍ പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങളും വസ്ത്രങ്ങളും ഉപയോഗിക്കുക എന്നിവയാണ് രോഗം പടരാതിരിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. വൈറസ് ബാധിച്ചതിന് ശേഷം പരമാവധി പതിനാല് ദിവസത്തിനുള്ളിലാണ് രോഗ ലക്ഷണങ്ങള്‍ വരാനുള്ള സാധ്യത. സാധാരണ രീതിയില്‍ രോഗ ലക്ഷണങ്ങള്‍ വന്ന ശേഷമാണ് രോഗം പകരാറുള്ളതെങ്കിലും ഈ കൊറോണ വൈറസിന്റെ കാര്യത്തില്‍ രോഗലക്ഷണങ്ങള്‍ വരുന്നതിന്റെ മുന്‍പുതന്നെ രോഗ വ്യാപനത്തിനുള്ള സാധ്യതയുണ്ടെന്നത് എന്നത് ആശങ്കാജനകമായ വസ്തുതയാണ്.
ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വൈദ്യ ശാസ്ത്രത്തിന് ലഭ്യമാവുന്നതേയുള്ളൂ. പതിനായിരത്തോളം രോഗികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചെങ്കിലും അതില്‍ 150 ഓളം പേര്‍ മാത്രമാണ് ചൈനക്ക് പുറത്തുള്ളവര്‍. ഇവരില്‍ തന്നെ രോഗം വന്നിരിക്കുന്നത് ചൈനയില്‍ നിന്ന് വന്നവരിലൂടെയാണ്. അതിനാല്‍ ചൈനക്ക് പുറത്ത് ഏതെങ്കിലും മൃഗങ്ങളില്‍ നിന്നോ ഭക്ഷണത്തില്‍ നിന്നോ രോഗവ്യാപനം നടക്കാനുള്ള സാധ്യതയില്ല

.
അതിനാല്‍ നമ്മുടെ നാട്ടിലേക്ക് രോഗം വരാനുള്ള ഏക സാധ്യത ചൈനയില്‍ നിന്ന് തിരിച്ച് വരുന്നവരിലൂടെ മാത്രമാണ്. ആയിരത്തോളം മെഡിക്കല്‍ വിദ്യാര്‍ഥികളും മറ്റ് ബിസിനസ്സ് ആവശ്യത്തിന് പോയവരും ചൈനയില്‍ നിന്ന് മടങ്ങി വരുന്നുണ്ടെന്നിരിക്കെ ഇവരിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഇവര്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുകയാണ് ചെയ്യേണ്ടത്. അതിന് ശേഷം ഇത്തരം ആള്‍ക്കാരില്‍ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഒരു കാരണവശാലും മറ്റ് ആശുപത്രികളിലേക്കോ ക്ലിനിക്കിലേക്കോ പോവാതെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക ഐസൊലേഷന്‍ സംവിധാനം ഒരുക്കിയ ആശുപത്രിയില്‍ ചികിത്സ തേടണം.
രോഗിയുമായി അടുത്തിടപഴകുന്നവര്‍ക്ക് മാത്രമേ രോഗം പടരാന്‍ സാധ്യതയുള്ളൂവെന്നിരിക്കെ മറ്റുള്ളവര്‍ മാസ്‌കും ഗ്ലൗസും ഉപയോഗിക്കേണ്ട ആവശ്യമില്ല. എല്ലാവിധ ലോകോത്തര ചികിത്സാ സംവിധാനങ്ങളും കേരളത്തില്‍ ലഭ്യമായതിനാല്‍ മുന്‍പേ സമാനമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നിപായെ പ്രതിരോധിച്ച പരിചയമുള്ളതിനാലും കൃത്യമായ രോഗ നിയന്ത്രണം സാധ്യമാവുക തന്നെ ചെയ്യും.
കൊറോണക്ക് പ്രത്യേക ആന്റിവൈറസ് ഇല്ലെങ്കിലും ജലദോഷം, മറ്റു വൈറല്‍ പനികള്‍ എന്നിവയൊന്നും പ്രത്യേക മറുമരുന്നുകള്‍ കഴിച്ചിട്ടല്ല ഭേദപ്പെടുന്നത് എന്ന വസ്തുതയും വിസ്മരിക്കരുത്. ഇവയെല്ലാം ശരീരത്തിന്റെ പ്രതിരോധ ശക്തി കൊണ്ട് രോഗ ലക്ഷണങ്ങള്‍ അനുസരിച്ചുള്ള ചികിത്സയിലൂടെയാണ് ഭേദപ്പെടുന്നത്.


വാക്‌സിന്‍ ലഭ്യമല്ലെന്നത് ആരോഗ്യ മേഖലയിലുള്ളവര്‍ക്ക് ചെറിയ ആശങ്കയുണ്ടെങ്കിലും അധികം വൈകാതെ വാക്‌സിനും ലഭ്യമായേക്കും എന്നാണ് പ്രതീക്ഷ. മുന്‍പ് 2009ല്‍ പന്നിപ്പനി(എച്1 എന്‍1) പടര്‍ന്നപ്പോള്‍ അത് ആ സമയത്ത് ആശങ്കാജനകമായ സാഹചര്യം സൃഷ്ടിച്ചിട്ടും ഇന്ന് അത് സാധാരണ രോഗമായി മാറിയിരിക്കുന്നു. അതേ പോലെ കൊറോണയും ചിലപ്പോള്‍ ആ രീതിയിലേക്ക് മാറിയേക്കാം.
ഈ ആരോഗ്യ അടിയന്തരാവസ്ഥയെ ഭയപ്പെട്ട് മാറിനില്‍ക്കാതെ വസ്തുതകള്‍ ശാസ്ത്രീയമായി മനസിലാക്കി ഓരോരുത്തരുടെയും സാമൂഹിക ബാധ്യത കൃത്യമായി നിറവേറ്റിയാല്‍, നിപാ പ്രതിരോധത്തിലൂടെ ലോകത്തിന് മാതൃക കാണിച്ച മലയാളിക്ക് ഒരു കൊറോണ പ്രതിരോധത്തിന്റെയും മാതൃക അഭിമാനത്തോടുകൂടി ലോകത്തിന് മുന്‍പില്‍ വയ്ക്കാന്‍ സാധിക്കും. നിപാ പ്രതിരോധത്തിലൂടെ നമ്മുടെ എല്ലാവരുടെയും വിശ്വാസ്യത നേടിയ ഇത്തരം സാഹചര്യത്തെ പ്രതിരോധിച്ച പരിചയമുള്ള ഒരു ആരോഗ്യ വകുപ്പും സര്‍ക്കാരും ഒത്തൊരുമയോടു കൂടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ ബാധ്യതയുള്ള ഒരു ജനതയും നമുക്കുണ്ടെന്നിരിക്കെ കൊറോണയെ ഒരു കാരണവശാലും അനാവശ്യമായി ഭയപ്പെടാതെ നമ്മള്‍ക്കൊരുമിച്ച് നിന്ന് പ്രതിരോധിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago