ഐ.എസ് ബന്ധം: യു.പിയില്‍ യുവാവ് അറസ്റ്റില്‍
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ ഐ.എസുമായി ബന്ധമുള്ള ഒരാളെ അറസ്റ്റ് ചെയ്തു. മീററ്റ് സ്വദേശി 24കാരനായ മുഹമ്മദ് അബ്സാറിനെയാണ് അറസ്റ്റ് ചെയ്തതെന്ന് എന്‍.ഐ.എ അറിയിച്ചു.
ഐ.എസുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഹര്‍ക്കത്തുല്‍ ഹര്‍ബെ ഇസ്ലാം എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ് ഇയാള്‍.
രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ലക്ഷ്യം വച്ച് സ്ഫോടന പരമ്പരകളും ചാവേര്‍ ആക്രമണങ്ങളും നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ നേരത്തെയും റെയ്ഡ് നടത്തിയിരുന്നു. അന്നു 12 പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഡല്‍ഹിയും ഇന്ത്യയുടെ വിവിധ പ്രദേശങ്ങളും ലക്ഷ്യം വച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്ന് എന്‍.ഐ.എ പറയുന്നു.
ഇന്നലെ ഉത്തര്‍പ്രദേശിലെ മീററ്റ്, ഹാപ്പൂര്‍, ഗാസിയാബാദ് എന്നീ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ ഡിസംബര്‍ 26ന് 17 ഇടങ്ങളിലായി നടത്തിയ റെയ്ഡില്‍ 25 കിലോ സ്ഫോടക വസ്തുക്കള്‍, 150 വെടിയുണ്ടകള്‍, 12 പിസ്റ്റളുകള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്, കത്തി, 134 സിംകാര്‍ഡുകള്‍, 7.5 ലക്ഷം രൂപ എന്നിങ്ങനെ പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."