സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍
തൃശൂര്‍: നോവല്‍ കൊറോണ വൈറസിനെ നേരിടുന്നതിനായി സ്വകാര്യ ആശുപത്രികളിലും ഐസോലേഷന് വാര്‍ഡുകള്‍ സജ്ജമാക്കാന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വകാര്യ ആശുപത്രി ഉടമകളുടെ യോഗത്തില്‍ തീരുമാനം. ഇതിന്റെ വിവരം ജില്ലാ ഭരണകൂടത്തിനു ലഭ്യമാക്കും.
രോഗലക്ഷണം കാണുന്നവരെ ആശുപത്രിയില്‍ ഐസോലേറ്റ് ചെയ്ത് സ്രവസാമ്പിള്‍ പൂനെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കണമെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. ചികിത്സാ പെരുമാറ്റച്ചട്ടം, റഫര്‍ ചെയ്യല്‍, ഐസോലേഷന് എന്നിവ സ്വകാര്യ ആശുപത്രികള്‍ ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ബോര്‍ഡുമായി ആലോചിച്ച് ചെയ്യണമെന്ന് യോഗത്തില്‍ അധികൃതര്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളജില്‍ മുന്‍കൂര്‍ അറിയിപ്പ് നല്‍കിയതിനു ശേഷം ഗുരുതരമായ കേസുകള്‍ മാത്രമേ റഫര്‍ ചെയ്യാവൂ എന്നാണ് സ്വകാര്യ ആശുപത്രികള്‍ക്കുള്ള നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."