HOME
DETAILS

സര്‍ക്കാരിന്റേത് പകപോക്കലെന്ന് സെന്‍കുമാര്‍ സുപ്രിംകോടതിയില്‍

  
backup
February 26 2017 | 20:02 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%95%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d

ന്യൂഡല്‍ഹി: പൊലിസ് മേധാവിയായിരിക്കെ രാഷ്ട്രീയനേതാക്കള്‍ക്കെതിരേ നടപടിയെടുത്തതിന്റെ പേരിലുള്ള പകപോക്കലിന്റെ ഭാഗമായാണ് തന്നെ മാറ്റിയതെന്ന് ടി.പി സെന്‍കുമാര്‍ സുപ്രിംകോടതിയില്‍. തന്നെ ഡി.ജി.പി സ്ഥാനത്തു നിന്ന് മാറ്റിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ശരിവച്ച ഹൈക്കോടതി വിധി ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജിയിലാണ് സംസ്ഥാന സര്‍ക്കാരിനെതിരേ സെന്‍കുമാര്‍ കടുത്ത ആരോപണങ്ങളുന്നയിച്ചത്.
സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട കേസുകളില്‍ താന്‍ സ്വീകരിച്ച നിലപാടാണ് തന്നെ പൊലിസ് മേധാവി സ്ഥാനത്തു നിന്നു നീക്കാന്‍ കാരണമെന്നും ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധം, ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധം, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ വധം എന്നീ കേസുകള്‍ ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ പറഞ്ഞു. താന്‍ പോലിസ് മേധാവിയായിരിക്കുമ്പോള്‍ കണ്ണൂരില്‍ ഉണ്ടായത് ഒരു രാഷ്ട്രീയ കൊലപാതകം മാത്രമാണ്.
എന്നാല്‍ ഇപ്പോള്‍ ഒന്‍പതു കൊലപാതകങ്ങള്‍ നടന്നുവെന്നും ഹരജിയില്‍ സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി. ടി.പി ചന്ദ്രശേഖരന്‍, ഷൂക്കൂര്‍, മനോജ് എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ സി.പി.എം നേതാക്കളുടെ പങ്ക് താന്‍ അന്വേഷിച്ചിരുന്നു.
കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ പങ്ക് അന്വേഷിച്ചതാണ് ഡി.ജി.പി സ്ഥാനത്ത് നിന്നു തന്നെ മാറ്റാന്‍ പ്രധാന കാരണം.
പൊലിസ് മേധാവിയായിരിക്കെ തന്റെ നടപടി സി.പി.എമ്മിനെ വലിയ തോതില്‍ ഭയപ്പെടുത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ തന്റെ ഔദ്യോഗിക ജീവിതം തന്നെ തകര്‍ന്നുവെന്നും അദ്ദേഹം ഹരജിയില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞവര്‍ഷം ജൂലൈ 25 മുതല്‍ ഈ മാസം ഒന്‍പതു വരെ സംസ്ഥാന പൊലിസില്‍ നടന്ന സ്ഥലംമാറ്റങ്ങള്‍ കേരളത്തിലെ ദയനീയമായ അവസ്ഥയ്ക്കു തെളിവാണ്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നിരവധി പൊലിസ് ഉദ്യോഗസ്ഥരെയാണ് രണ്ടുവര്‍ഷം പോലും പൂര്‍ത്തിയാക്കും മുന്‍പുതന്നെ സ്ഥലംമാറ്റിയതെന്നും ഹരജിയില്‍ പറയുന്നു.
ജിഷാ വധക്കേസ് അന്വേഷണം, പുറ്റിങ്ങല്‍ വെടിക്കെട്ടപകടം കൈകാര്യംചെയ്യല്‍ എന്നിവയില്‍ പൊലിസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് പിണറായി സര്‍ക്കാര്‍ സെന്‍കുമാറിനെ മാറ്റിയത്.
കേരളാ പൊലിസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ സി.എം.ഡി ആയാണ് നിയമനം നല്‍കിയത്. എന്നാല്‍ സ്ഥലംമാറ്റ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍കുമാര്‍ നല്‍കിയ ഹരജി അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂനലും ഹൈക്കോടതിയും തള്ളുകയും സര്‍ക്കാര്‍ തീരുമാനം ശരിവയ്ക്കുകയും ചെയ്തിരുന്നു.
സെന്‍കുമാറിന്റെ ഹരജി അടുത്തമാസം ആദ്യവാരം സുപ്രിംകോടതി പരിഗണിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊന്നൊടുക്കി ഇസ്‌റാഈല്‍; ബെയ്‌റൂത്തില്‍ വ്യോമാക്രമണം, 20 പേര്‍ കൊല്ലപ്പെട്ടു, 66 പേര്‍ക്ക് പരുക്ക്

International
  •  18 days ago
No Image

പാലക്കാട്ടെ ബി.ജെ.പിയുടെ നാണംകെട്ട തോല്‍വി;  കെ.സുരേന്ദ്രനെതിരെ പാളയത്തില്‍ പട

Kerala
  •  18 days ago
No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  19 days ago