ഇറാഖ് പ്രീക്വാര്‍ട്ടറില്‍
അബൂദബി: പൊരുതി നേടിയ വിജയം കരുത്താക്കി ഇറാഖ് ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ യെമനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കെട്ടുകെട്ടിച്ചായിരുന്നു ഇറാഖ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. 11-ാം മിനുട്ടില്‍ മുഹമ്മദ് അലിയാണ് ഇറാഖിന്റെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. 19-ാം മിനുട്ടില്‍ ബഷര്‍ റാസനിലൂടെ ഇറാഖ് രണ്ട് ഗോളിന്റെ ലീഡ് നേടി. 91-ാം മിനുട്ടില്‍ അല അബാസാണ് ഇറാഖിന്റെ മൂന്നാം ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ഇറാന്‍ വിയറ്റ്‌നാമിനെ 2-0ത്തിന് പരാജയപ്പെടുത്തി. ഇന്ന് വൈകിട്ട് 4.30ന് നടക്കുന്ന മത്സരത്തില്‍ ഖത്തറും ഉത്തര കൊറിയയും തമ്മില്‍ ഏറ്റുമുട്ടും. വൈകിട്ട് ഏഴിന് നടക്കുന്ന മത്സരത്തില്‍ ജപ്പാനും ഒമാനും തമ്മിലാണ് കൊമ്പുകോര്‍ക്കുന്നത്. രാത്രി 9.30ന് തുര്‍ക്ക്‌മെനിസ്താന്‍ ഉസ്ബക്കിസ്താനെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."