HOME
DETAILS

പുതിയ റിക്രൂട്ട്‌മെന്റ് വ്യവസ്ഥക്ക് സഊദിയുടെ അംഗീകാരം

  
backup
January 12 2019 | 20:01 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d%e2%80%8c%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d

നിസാര്‍ കലയത്ത്#


ജിദ്ദ: വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്, തൊഴില്‍ മാറ്റം എന്നിവയുമായി ബന്ധപ്പെട്ട നിയമ ഭേതഗതിക്ക് തൊഴില്‍ മന്ത്രാലയം അംഗീകാരം നല്‍കി. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതും സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതുമാണ് പുതിയ ഭേതഗതി. ഇതുപ്രകാരം നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസ അനുവദിക്കില്ല.


വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ്, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം, പ്രൊഫഷന്‍ മാറ്റം തുടങ്ങിയ നിയമങ്ങളിലാണ് സഊദി തൊഴില്‍ മന്ത്രാലയം ഭേതഗതി വരുത്തിയത്. ഇത് സഊദിവല്‍ക്കരണ പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെങ്കില്‍ വിദേശികളെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കില്ല.
18നും 60നും ഇടയില്‍ പ്രായമുള്ള വിദേശികള്‍ക്ക് മാത്രമേ തൊഴില്‍ വിസ അനുവദിക്കുകയുള്ളു. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ചില പ്രൊഫഷനുകളില്‍ ഇളവ് അനുവദിക്കും.
തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കാതിരിക്കുക, വിദേശികളെ മറ്റു സ്‌പോണ്‍സര്‍മാര്‍ക്ക് കീഴില്‍ ജോലി ചെയ്യാന്‍ അനുവദിക്കുക, ബിനാമി ബിസിനസിന് കൂട്ടുനില്‍ക്കുക, സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതില്‍ വീഴ്ചവരുത്തുക തുടങ്ങിയവ കണ്ടെത്തിയാല്‍ സ്ഥാപനങ്ങള്‍ക്ക് വിസ അനുവദിക്കില്ല.


തെറ്റായ വിവരങ്ങള്‍ നല്‍കി തൊഴില്‍ മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചാലും തൊഴിലാളികളുടെ താമസരേഖ പുതുക്കാതിരുന്നാലും നടപടിയുണ്ടാകും. തൊഴില്‍ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളിലേക്ക് വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അനുവദിക്കില്ല. ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് അവരുടെ അനുമതിയില്ലാതെ തന്നെ വിദേശികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാം. ഇഖാമയിലെ പ്രൊഫഷന്‍ മാറ്റണമെങ്കില്‍ പുതിയ പ്രൊഫഷനുമായി ബന്ധപ്പെട്ട രേഖകള്‍ അതത് രാജ്യങ്ങളിലെ സഊദി എംബസി അറ്റസ്റ്റ് ചെയ്യണമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
അതേസമയം വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിനുള്ള പുതിയ പരിഷ്‌ക്കരണങ്ങള്‍ ആശ്വാസം നല്‍കുന്നവയാണ്. പുതിയ നിയമ പ്രകാരം ഒരു സ്‌പോണ്‍സറുടെ കീഴില്‍ ജോലിചെയ്യുന്ന വിദേശിക്ക് മറ്റൊരു സ്‌പോണ്‍സറുടെ കീഴിലേക്ക് മാറാന്‍ സമയ പരിധിയില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  20 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  23 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  43 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago