ആത്മീയ സംശുദ്ധിയുടെ വാഹകരായി ആമില കര്‍മവീഥിയില്‍
ഇസ്മാഈല്‍ അരിമ്പ്ര#
ഫൈസാബാദ് (പട്ടിക്കാട്): ആത്മീയ സംശുദ്ധിയില്‍ ആര്‍ജവപൗരുഷം തീര്‍ത്ത് എസ്.വൈ.എസ് ആമില കര്‍മരംഗത്തേക്ക്. ദൈനംദിന ചിട്ടകളുടെ പരിശീലനവും നന്‍മയുടെ പ്രസരണവും ലക്ഷ്യംവച്ചു സംസ്ഥാനതലത്തില്‍ ആവിഷ്‌കരിച്ച സംഘകുടുംബത്തിലെ ആദര്‍ശ കൂട്ടായ്മ ഇന്നലെ ജാമിഅ നൂരിയ്യ സമ്മേളനഭാഗമായി നടന്ന ആമില ഡെഡിക്കേഷന്‍ കോണ്‍ക്ലേവില്‍ സമസ്ത ഉപാധ്യക്ഷനും എസ്.വൈ.എസ് പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമര്‍പ്പണം നടത്തി.
ജീവിതത്തിലുടനീളം സൂക്ഷ്മത പുലര്‍ത്തി ചിട്ടപ്പെടുത്തണമെന്നും നന്‍മയുടെ പ്രചാരകരായി മുന്നോട്ടുപോവണമെന്നും തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു. എസ്.വൈ.എസ് വൈസ് പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ആത്മീയ, വൈജ്ഞാനിക, പ്രാസ്ഥാനിക, സാമൂഹിക മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങളാണ് ആമിലയുടെ കീഴില്‍ നടപ്പാക്കുന്നത്. നാലുവര്‍ഷം മുന്‍പ് മലപ്പുറത്തുതുടങ്ങിയ പദ്ധതിയാണ് പിന്നീട് സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിച്ചത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ രണ്ടായിരത്തോളം പേര്‍ ഇന്നലെ ജാമിഅ നൂരിയ്യയില്‍ സംഗമിച്ചു. അംഗങ്ങള്‍ക്കുള്ള സ്ഥാന വസ്ത്രവിതരണവും നടന്നു. രാവിലെ ആരംഭിച്ച സമര്‍പ്പണ സമ്മേളനം എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ആമുഖ പ്രസംഗം നടത്തി. സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പിണങ്ങോട് അബൂബക്കര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ക്യാംപ് അമീര്‍ ഹംസ റഹ്മാനി കൊണ്ടിപറമ്പ് സംസാരിച്ചു. ആത്മീയ ജാഗരണം സെഷനില്‍ നിങ്ങള്‍ സ്‌നേഹിക്കുന്നുവെങ്കില്‍, ഇത്തിബാഅ് ഇഷ്ടമാണ്, നിസ്‌കാരത്തിലെ തിരുചര്യ,ഫിത്വ്‌റത്തുല്‍ അമ്പിയാഅ്, പൊതുപ്രവര്‍ത്തനം പ്രവാചക മാര്‍ഗം, കോഡ് ഓഫ് കോണ്‍ടാക്ട്, ആമിലയുടെ മേഖല എന്നീ വിഷയങ്ങള്‍ അബ്ദുസലാം ഫൈസി ഒളവട്ടൂര്‍, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ആസിഫ് ദാരിമി പുളിക്കല്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഇബ്‌റാഹിം ഫൈസി പേരാല്‍, നാസര്‍ ഫൈസി കൂടത്തായി, സലീം എടക്കര അവതരിപ്പിച്ചു. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ലക്കിടി, ടി.കെ പൂക്കോയ തങ്ങള്‍ ചെന്തേര, സയ്യിദ് കെ.കെ.എസ് തങ്ങള്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, മെട്രോ മുഹമ്മദ് ഹാജി, കെ.എ റഹ്മാന്‍ ഫൈസി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, എ.എം പരീത്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, കാടാമ്പുഴ മൂസഹാജി, കാളാവ് സൈതലവി മുസ്‌ലിയാര്‍, സി.എച്ച് ത്വയ്യിബ് ഫൈസി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."