സനാദന് സന്‍സ്തയെ നിരോധിക്കാന്‍ സമ്മര്‍ദ്ദം
മുംബൈ: സനാദന് സന്‍സ്ത എന്ന തീവ്ര ഹിന്ദു സംഘടനയെ നിരോധിക്കണമെന്ന ആവശ്യം ശക്തമാവുന്നു. മഹാരാഷ്ട്ര,ഗോവ സര്‍ക്കാറുകളുടെ മേലാണ് രാഷട്രീയ സമ്മര്‍ദ്ദമുണ്ടായിരിക്കുന്നത്. യുക്തിവാദിയും സാമൂഹിക പ്രവര്‍ത്തകനുമായ നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട വീരേന്ദ്ര തവോദ അംഗമായ സംഘടനയാണ് സനാദന്. ഇതിനു മുമ്പും സനാതന്‍ സന്‍സ്തയെ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ തവോദയുടെ അറസ്റ്റോടെ നിരോധനത്തിന് കൂടുതല്‍ തെളിവുകള്‍ വന്നിരിക്കയാണെന്ന് മഹാരാഷട്ര പ്രതിപക്ഷ നേതാവ് അശോക് ചവാന് പറഞ്ഞു. കല്‍ബുര്‍ഗിയുടെയും ധബോല്‍ക്കറിന്റെയും കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് പ്രസ്താവിച്ച ബി.ജെ.പിക്കു മുന്നിലുളള വെല്ലുവിളിയാണ് കേസുമായി ബന്ധപ്പെട്ട പുതിയ വഴിത്തിരിവ്. ധബോല്‍ക്കര്‍ വധക്കേസില്‍ സി.ബി.ഐയുടെ നേതൃത്വത്തിലുളള സംഘം ഡോ. വീരേന്ദ്ര തവോദയെ ശനിയാഴ്ച രാത്രിയാണ് മുംബൈയില്‍ വച്ച് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."