എത്തുമോ കിസാന്‍ ട്രെയിന്‍ പ്‌ളാറ്റുഫോമില്‍? എത്തിയാല്‍ കര്‍ഷകര്‍ക്കാശ്വാസമായേക്കും
ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷംതന്നെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. അത് യാഥാര്‍ഥ്യമായാല്‍ കര്‍ഷകര്‍ക്കാശ്വാസമാകും. അതിനായി 16 പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കിസാന്‍ ട്രെയിനാണ് അതിലേറ്റവും പ്രധാനപ്പെട്ടത്.
പാല്‍, പച്ചക്കറികള്‍, മത്സ്യം തുടങ്ങിയ ഉല്‍പന്നങ്ങള്‍ വേഗത്തിലും കേടാകാതെയും വിപണിയിലെത്തിക്കുന്നതിനാണ് പ്രത്യേകമായി കിസാന്‍ എക്‌സ്പ്രസ് ട്രെയിന്‍ സൗകര്യം ഒരുക്കുന്നത്. ഇതുപോലെ വ്യോമയാന മന്ത്രാലയവുമായി സഹകരിച്ച് കൃഷി ഉഡാന്‍ പദ്ധതിയും നടപ്പാക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും കിസാന്‍ എക്‌സ്പ്രസ്. വ്യോമയാന മന്ത്രാലയവുമായി സഹകരിച്ചാണ് കിസാന്‍ ഉഡാന്‍ നടപ്പാക്കുക.
കാര്‍ഷികമേഖലയെ വികസനത്തിലേക്കു നയിക്കുന്നതിനായി ഭൂമി പാട്ടത്തിനെടുക്കുന്നതിലടക്കം പ്രത്യേക നിയമനിര്‍നമാണങ്ങള്‍ക്കും ഊന്നല്‍ നല്‍കുമെന്നാണറിയുന്നത്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ യഥാസമയം വിപണിയിലെത്താത്തതും മാര്‍ക്കറ്റുമായി സ്ഥിരമായി ബന്ധപ്പെടാനാകാത്തതും കര്‍ഷകരുടെ മനോവീര്യം കെടുത്തുന്നുവെന്ന കണ്ടെത്തലില്‍നിന്നാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനും പദ്ധതിയുണ്ട്.
20 ലക്ഷം കര്‍ഷകര്‍ക്ക് ആദ്യഘട്ടത്തില്‍ സോളാര്‍ പമ്പുകള്‍ നല്‍കും, 15 ലക്ഷം പേര്‍ക്ക് സോളാര്‍ ജലസേചന പദ്ധതികള്‍ക്ക് അവസരമൊരുക്കും തുടങ്ങിയ വാഗ്ദാനങ്ങളും ബജറ്റിലുണ്ട്. ഇത്തരം രീതികള്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നതിലൂടെ നിലവിലേതിന്റെ ഇരട്ടി വരുമാനം നേടാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. നിലവിലുള്ള പ്രധാനമന്ത്രി കിസാന്‍ ഊര്‍ജസുരക്ഷാ ഇവം ഉധാന്‍ മഹാഭിയാന്‍ പദ്ധതി പ്രകാരമാണ് ഇത്തരം പുതിയ കാര്യങ്ങള്‍ നടപ്പാക്കുക.
കര്‍ഷകര്‍ക്കു വായ്പ നല്‍കുന്നതിനായി അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്ക് 15 ലക്ഷം കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പി.എം കിസാന്‍ പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."