ഗ്രാമവിദ്യാലയത്തെ വര്‍ണാഭമാക്കാന്‍ അവരൊത്തുകൂടി
എടപ്പാള്‍: മന്ത്രി മുതല്‍ അങ്കണവാടി കുട്ടികള്‍ വരെ വരച്ച ചിത്രങ്ങളുമായി നെല്ലിശ്ശേരി എ.യു.പി.സ്‌കൂള്‍ ഓഡിറ്റോറിയം അണിഞ്ഞൊരുങ്ങി.
ഇല്ലസ്‌ട്രേറ്റര്‍, പെയിന്റര്‍, സിനിമാ പ്രവര്‍ത്തക എന്നീ നിലകളില്‍ പ്രശസ്തയായ തേജശ്രീ ഇന്‍ഗാവാലെയോടൊപ്പം മോഹന്‍ ആലങ്കോട്, ശ്രീനി പന്താവൂര്‍, അനില്‍ പണിക്കര്‍, അജീഷ് മാവറ, ജിബീഷ് ഒതളൂര്‍, ഷീജ ശിവന്‍ വട്ടംകുളം എന്നീ ആര്‍ട്ടിസ്റ്റുകളാണ് വിദ്യാലയത്തിന്റെ ചുവരില്‍ അഭ്യുദയകാംക്ഷികള്‍ വരച്ച ചിത്രങ്ങള്‍ക്ക് വര്‍ണഭംഗി പകര്‍ന്നു നല്‍കിയത്.
ചുവരുകളില്‍ ചിത്രരചന നടക്കുമ്പോള്‍ ഓഡിറ്റോറിയത്തിനകത്തുണ്ടയിരുന്നവര്‍ ഒത്തുചേര്‍ന്ന് ആട്ടവും പാട്ടും മറ്റു കലാപരിപാടികളും നടത്തിയതോടെ ഓഡിറ്റോറിയം അക്ഷരാര്‍ത്ഥത്തില്‍ ഒരു സര്‍ഗവേദിയായി.
മന്ത്രി ഡോ.കെ.ടി.ജലീല്‍ ചിത്രം വരച്ചുകൊണ്ടണ്ട് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടന്റ് കെ.ലക്ഷ്മി, വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റണ്ട് ശ്രീജ പാറക്കല്‍, മെമ്പര്‍ കഴുങ്കില്‍ മജീദ്, പി.ടി.എ.പ്രസിഡന്റണ്ട് എം.വി.അഷ്‌റഫ്, കെ.അബ്ദുള്ളക്കുട്ടി, മൊയ്ദു ബിന്‍ കുഞ്ഞുട്ടി, പ്രധാനാധ്യാപകന്‍ അടാട്ട് വാസുദേവന്‍, ടി.വി.മുഹമ്മദ് അബ്ദുറഹിമാന്‍, ബി.പി.ഓ. സി.എസ്.ഹരിശങ്കര്‍, കെ.വി.അബ്ദുള്ളക്കുട്ടി, ഇ.ടി.സിന്ധു, പി.കെ.നൗഫല്‍, സിഎസ് മനോജ്, പി.നൂര്‍ജഹാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."