അറിയുമോ മോദിയുടെ കാവലിന് 540 കോടി രൂപ, ഒരു വര്‍ഷത്തിനിടെ വര്‍ധിപ്പിച്ചത് 120 കോടി
ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷക്കായി വകയിരുത്തിയത് 540 കോടി രൂപ. കഴിഞ്ഞ വര്‍ഷം 420 കോടി രൂപയായിരുന്നു വിലയിരുത്തിയിരുന്നത്. 120 കോടി രൂപയാണ് ഒറ്റ വര്‍ഷം കൊണ്ട് വര്‍ധിപ്പിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തില്‍ 600 കോടിയെങ്കിലും പ്രധാനമന്ത്രിയുടെ എസ്.പി.ജി സുരക്ഷക്ക് സര്‍ക്കാര്‍ ചെലവിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 3000 പേരുള്ള സ്പെഷല്‍ സുരക്ഷാ സംഘമാണ് പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിനും ബാലാക്കോട്ട് തിരിച്ചടിക്കും ശേഷമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചെലവ് വര്‍ധിപ്പിച്ചത്.
കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് എന്നിവരുടെ സുരക്ഷ ഒഴിവാക്കിയതിന് ശേഷമുള്ള ബജറ്റിലാണ് പ്രധാനമന്ത്രിയുടെ സുരക്ഷക്കുള്ള ചെലവില്‍ വന്‍ വര്‍ധന വരുത്തിയിരിക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ സുരക്ഷ പിന്‍വലിച്ചതോട ഇനി പ്രധാനമന്ത്രിക്ക് മാത്രമാവും എസ്.പി.ജി കാവല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."