'പ്രധാനമന്ത്രിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു'
കൊല്ലം: എന്‍.ഡി.എ സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ 15ന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ ജി ഗോപിനാഥ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ കൊല്ലം മഹാസമ്മേളനം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം, മാവേലിക്കര, ആലപ്പുഴ ലോക്സഭാ മണ്ഡലങ്ങളില്‍ നിന്ന് ഏകദേശം ഒരു ലക്ഷം പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. നഗര ഗതാഗത്തെ സാരമായി ബാധിക്കാത്ത തരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി ഗ്രൗണ്ടുകള്‍ ക്രമീകരിക്കും. ഇതിന്റെ നടത്തിപ്പിനായി 500 വളണ്ടിയര്‍മാരെ നിശ്ചയിച്ചിട്ടുണ്ട്. ജില്ലാ ഉപാധ്യക്ഷന്‍ അഡ്വ. എന്‍. ചന്ദ്രമോഹന്, യുവമോര്‍ച്ച ജില്ലാ കണ്‍വീനര്‍ വി.എസ് ജിതിന് ദേവ്, മീഡിയ കണ്‍വീനര്‍ പ്രതിലാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."