സര്‍വകലാശാലകളില്‍ പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ സമിതി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഗവേണിങ് ബോഡി യോഗം സമിതി രൂപീകരിച്ചു.
പ്രൊഫ. രാജന് ഗുരുക്കള്‍, ഡോ. ബി ഇക്ബാല്‍, ഡോ. ഉഷാ ടൈറ്റസ് , പ്രൊഫ. സാബു തോമസ് (മഹാത്മാഗാന്ധി സര്‍വകലാശാല), ഡോ. എ രാമചന്ദ്രന് (കുഫോസ്), ഡോ. ആര്.വി.ജി മേനോന്, എന്നിവരടങ്ങിയ സമിതിയാണ് പഠനം നടത്തുക.
കോഴ്സിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് യു.ജി.സിയുടെ ടെന്യുവര് ട്രാക്ക് സമ്പ്രദായത്തിന്റെ സാധ്യതകള്‍ ഈ സമിതി പരിശോധിക്കും.
കൂടാതെ പുതിയ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്ലാനിങ് ബോഡ് അംഗം ഡോ. ബി ഇക്ബാല്‍ നിര്‍ദ്ദേശിച്ച സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് പ്രോഗ്രാം എന്ന പുതിയ ഫണ്ടിങ് സമ്പ്രദായം ഗവേണിങ് ബോഡി യോഗം അംഗീകരിച്ചു.
സര്‍വകലാശാലകള്‍ പുതിയതായി ആരംഭിക്കുന്ന കോഴ്സുകള്‍ക്ക് ആവശ്യമായ പുതിയ തസ്തികകള്‍ സര്‍ക്കാര്‍ അനുവദിക്കുന്നതു വരെയുള്ള ചെലവുകള്‍ സര്‍വകലാശാലകള്‍ വഹിക്കും.
പുതിയ കോഴ്സുകളില്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്കുള്ള ശമ്പളം ടെന്യുവര് ട്രാക്ക് സമ്പ്രദായത്തിലോ സര്‍വകലാശാലകള്‍ തന്നെ സമാഹരിക്കുന്ന ഫീസില്‍ നിന്നോ വഹിക്കണം. വിദ്യാര്‍ഥികള്‍ക്ക് താങ്ങാനാവുന്ന രീതിയിലായിരിക്കണം ഫീസ് നിര്‍ണയം.
ഇത്തരം കോഴ്സുകളുടെ അധികച്ചെലവ് 75 ശതമാനം ഗ്രാന്റായി സര്‍ക്കാര്‍ നല്‍കും. ബാക്കി 25 ശതമാനം സര്‍വകലാശാലകള്‍ വഹിക്കണം. ഒരു കോഴ്സിന്റെ ഓരോ സെമസ്റ്ററുകളും വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്നതിന് അവസരം ഒരുക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കുന്നതിനുള്ള ചുമതലയും ഈ സമിതിക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."