കൊറോണ: ഇന്നു മുതല്‍ ആലപ്പുഴയിലെ ലാബില്‍ പരിശോധന തുടങ്ങും
തൃശൂര്‍: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1793 ആയെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഇന്നു മുതല്‍ ആലപ്പുഴയിലെ ലാബില്‍ പരിശോധന നടത്തുന്നതിനുള്ള സൗകര്യം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ 322 പേരെയാണ് പുതുതായി നിരീക്ഷണത്തിലാക്കിയത്. ഇതില്‍ 21 പേരെ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിച്ചു.
71 പേരാണ് ആകെ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. രോഗം കണ്ടെത്തിയ വുഹാനില്‍നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും എത്തിയവരാണ് ഇവരെന്ന് മന്ത്രി പറഞ്ഞു.
രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുമായി നേരിട്ടും പരിസരങ്ങളിലുമായി ഇടപെഴുകിയ 69 പേരെ കണ്ടെത്തിയിട്ടുണ്ട്.
155 പേരാണ് തൃശൂരില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 22 പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ്. രോഗ ലക്ഷണം പ്രകടപ്പിച്ചവരുടെ സാമ്പിളുകളില്‍ 39 എണ്ണം ഇതുവരെ പരിശോധനയ്ക്ക് അയച്ചു.
ഇതില്‍ 25 റിസര്‍ട്ടുകളാണ് ലഭിച്ചത്. ഇതില്‍ നേരത്തെ രോഗം കണ്ടെത്തിയ ഒരാളുടെ ഒഴിച്ച് ബാക്കിയെല്ലാവരുടെയും ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ മന്ത്രി വി.എസ്. സുനില്‍ കുമാര്‍, ചീഫ് വിപ്പ് അഡ്വ. കെ. രാജന്‍, കളക്ടര്‍ എസ്. ഷാനവാസ്, ഡിഎംഒ റെജീന എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."