നൈട്രോസെപാം ഗുളികകളുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
ആലുവ: മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട 522 നൈട്രോസെപാം ഗുളികകളുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. മുന്നൂറ് ഗ്രാം കഞ്ചാവും, 10 എം.ജി ഗുളികളും ഇവരില്‍ നിന്ന് കണ്ടെത്തി. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുറുവാമൂഴി പ്ലാത്തോട്ടത്തില്‍ എബി സാബു (25), കാഞ്ഞിരപ്പള്ളി എരുമേലി പാറത്തോട് കണിയാംരശ്ശേയില്‍ ആല്‍വിന്‍ ജോര്‍ജ്ജ് (22), ആലുവ കടുങ്ങല്ലൂര്‍ എടയാര്‍ പടയട്ട്പറമ്പില്‍ ദിലീപ് പ്രസന്നന്‍ (24) എന്നിവരാണ് പിടിയിലായത്.
എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എ.കെ നാരായണന്‍കുട്ടിയ്ക്ക് ലഭിച്ച രഹ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഷാഡോ സംഘമാണ് ഇവരെ പിടികൂടിയത്. ബിരുദ വിദ്യാര്‍ഥികളെന്ന വ്യാജേന എബിയും ആല്‍വിനും കൊച്ചുകടവന്ത്രയില്‍ വീട് വാടകക്കെടുത്താണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. ആറ് മാസം മുമ്പാണ് ഇവര്‍ ഇവിടെ താമസമാക്കിയത്. എരുമേലിയിലെ ഒരു സ്വകാര്യ കോളേജില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയവരാണ് എബിനും ആല്‍വിനും.
പത്തെണ്ണം അടങ്ങുന്ന ഒരു സ്ട്രിപ്പിന് 500 രൂപ നിരക്കിലാണ് ഗുളികകള്‍ കച്ചവടം നടത്തിയിരുന്നത്. ലഹരി ഉപയോഗിക്കുന്നവരെന്ന വ്യാജേന ഇവരുടെ അടുത്തെത്തി സൗഹൃദം സ്ഥാപിച്ചാണ് പിടികൂടിയത്. പോണ്ടിച്ചേരിയില്‍ നിന്നാണ് പ്രതികള്‍ ലഹരി ഗുളികകള്‍ എത്തിച്ചിരുന്നത്. കേസിലെ മുഖ്യപ്രതിയായ എബിയാണ് ഇവ കൊണ്ടുവന്നത്. പ്രതികളെ പിടികൂടിയ വാടക വീട്ടില്‍ കഞ്ചാവുകള്‍ വ്യാപകമായി വില്‍പ്പന നടത്തിയതിന്റെ സൂചനയും എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. സ്‌കൂളുകളും, കോളേജുകളും കേന്ദ്രീരിച്ച് മയക്കുമരുന്ന് തടയുക ലക്ഷ്യമിട്ടാണ് ഷാഡോ എക്‌സൈസ് സംഘം പ്രവര്‍ത്തിക്കുന്നത്. പ്രിവന്റീവ് ഓഫീസര്‍മാരായ എം.എ.കെ ഫൈസല്‍, കെ.എച്ച് അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.ഡി ജോസ്, സി.ടി സുനീഷ്‌കുമാര്‍, എന്‍ സതീഷ്, ബാബു, മനു ജോര്‍ജ്ജ്, ഹരീഷ്, ടി.ജി രാജേഷ്, കൃഷ്ണകുമാര്‍, ഷിബു എന്നിവരാണ് പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."