കൊച്ചി മെട്രോയില്‍ തൊഴില്‍ തേടി ആയിരങ്ങള്‍
കാക്കനാട്: കൊച്ചി മെട്രോയില്‍ തൊഴിലിനായി കുടുംബശ്രീ മിഷന്‍ നടത്തിയ എഴുത്തുപരീക്ഷക്കെത്തിയവരില്‍ ഭൂരിപക്ഷവും മത്സരപ്പരീക്ഷകളില്‍ ആദ്യാനുഭവമുള്ളവര്‍. നഗരത്തിലെയും സമീപ മുനിസിപ്പല്‍ പ്രദേശങ്ങളിലെയും പരീക്ഷ കേന്ദ്രങ്ങളില്‍ വനിതകളുടെ തിരക്കായിരുന്നു. കൊച്ചി കോര്‍പ്പറേഷന്‍, മരട്, തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശ്ശേരി, ആലുവ മുനിസിപ്പല്‍ പ്രദേശങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലായിരുന്നു വനിതകളില്‍ ഭൂരിപക്ഷവും പരീക്ഷക്കെത്തിയിരുന്നു. എന്നാല്‍ പഞ്ചായത്ത് പരിധിയില്‍ പരീക്ഷാര്‍ഥിഖളുടെ എണ്ണം താരതമ്യേന കുറവായിരുന്നു.
നാട്ടിന്‍ പുറത്തെ കുടുംബശ്രീ അംഗങ്ങളായ വീട്ടമ്മമാരും തൊഴില്‍ രഹിത സ്ത്രീകളുമാണ് രാവിലത്തെ പരീക്ഷക്കെത്തിയവരില്‍ ഭൂരിപക്ഷവും. പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് പരീക്ഷയുടെ നിലവാരത്തില്‍ നൂറ് മാര്‍ക്കിന്റെ എഴുത്ത് പരീക്ഷ മലയാളത്തിലായത് പരീക്ഷാര്‍ഥികള്‍ക്ക് ആശ്വാസമായി. ഇവരില്‍ സ്‌കൂള്‍ ജീവത്തിന് ശേഷം ആദ്യമായി പരീക്ഷയെ അഭിമുഖീകരിക്കുന്നവരായിരുന്നു. കൈ കുഞ്ഞളും മുതിര്‍ന്ന കുട്ടികളുമായാണ് പലരും പരീക്ഷക്കെത്തിയത്.
പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവരുടെ തസ്തകളിലേക്ക് നടത്തിയ അറിയിപ്പ് വന്നതോടെ അപേക്ഷകരുടെ എണ്ണം 40,700 ആയി കവിഞ്ഞതോടെ എഴുത്തു പരീകഷ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മെട്രോയില്‍ യാത്രക്കാരുമായി ഭംഗിയായി ആശയ വിനിമയം നടത്താന്‍ കഴിയുന്നവരെ കണ്ടെത്തി നിയമിക്കുകയാണ് പി.എസ്.സി നിലവാരത്തിലുള്ള പരീക്ഷ നടത്തുകവഴി ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."