വീടായി; അന്ധദമ്പതികള്‍ക്ക് സ്വപ്ന സാക്ഷാല്‍ക്കാരം
മലപ്പുറം:കാഴ്ചയില്ലാത്ത ലോകത്ത് ഒറ്റയായ ചക്കിയും അമ്മ മാത്രം ആശ്രയമായ ഏലിയാസും സുഹൃത്തുക്കളാകുന്നത് അരീക്കോട് കീഴുപറമ്പിലെ അഗതിമന്ദിരത്തില്വച്ചാണ്. തന്നിലെ ഗായകനെ തിരിച്ചറിഞ്ഞ ചക്കിയെ ഏലിയാസ് തന്റെ ജീവിത സഖിയാക്കി. അന്നുമുതല്‍ തല ചായ്ക്കാന്‍ സുരക്ഷിതമായൊരിടം നോക്കുകയാണ് ഇരുവരും. ലോട്ടറി വിറ്റും തെരുവില്‍ പാട്ടു പാടിയുമാണ് വീട്ടുവാടകക്കും ജീവിതം കരുപ്പിടിപ്പിക്കുന്നതിനുമുള്ള വരുമാനം കണ്ടെത്തിയിരുന്നത്. ഇവരുടെ ദയനീയാവസ്ഥ കേട്ടറിഞ്ഞ പെരിന്തല്‍മണ്ണ നഗരസഭ ആശ്രയ കുടുംബങ്ങള്‍ക്കായി ജൂബിലി റോഡിലെ കാഞ്ഞിരക്കുന്ന് കോളനിയില്‍ നിര്‍മിച്ചുനല്‍കിയ 'സ്നേഹഭവനത്തിലെ' ഒരു വീട് നല്കി. വീടിന്റെ താക്കോല്‍ദാനം നഗരസഭാ ചെയര്മാന് എം. മുഹമ്മദ് സലീം നിര്‍വഹിച്ചു. ആശ്രയ കുടുംബത്തില്‍ ഉള്‍പ്പെടുത്തിയാണ് മാനത്തുമംഗലം താമരത്ത് കോളനിയിലെ അന്ധ ദമ്പതികളായ താമരത്ത് ചക്കിക്കും, ഏലിയാസ് ഇല്ലിച്ചാലിനും സ്നേഹഭവനത്തില്‍ വീട് നല്‍കിയത്. ഒരു കേന്ദ്രത്തിലിരുന്ന് ജോലി ചെയ്യാനാകണം എന്നതാണ് ഇരുവരുടെയും ആഗ്രഹം. മലയാളത്തില്‍ ബിരുദമുള്ള ഏലിയാസ് സ്പോക്കണ് ഇംഗ്ലീഷില്‍ വിവിധ കോഴ്സുകള്‍ പാസായിട്ടുണ്ട്. യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച രൂപത്തില്‍ ഇംഗ്ലീഷും മലയാളവും ട്യൂഷന് എടുക്കാന്‍ ഏലിയാസിനു കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."