ക്ഷേത്രത്തില്‍ പാട്ടു വയ്ക്കുന്നതിനെതിരെ പരാതിപ്പെട്ട യുവാവിനെ ഭീഷണിപ്പെടുത്തുന്നു, പൊലിസ് അന്വേഷണം തുടങ്ങി
തൃശ്ശൂര്‍: ക്ഷേത്രത്തില്‍ വലിയ ശബ്ദത്തില്‍ പാട്ടു വയ്ക്കുന്നതിനെതിരെ പരാതിപ്പെട്ട യുവാവിനെ ക്ഷേത്ര ഭാരവാഹികള്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി. തൃശൂര്‍ കോരച്ചാല്‍ സ്വദേശി വിനോദാണ് ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നത് വൃദ്ധരായ മാതാപിതാക്കള്‍ക്ക് വലിയ ബുദ്ധമുട്ടുണ്ടാക്കുന്നുവെന്ന് പൊലിസില്‍ പരാതി നല്‍കിയത്. ഇതറിഞ്ഞെത്തിയവര് തുടക്കത്തില്‍ അസഭ്യം പറഞ്ഞു. പിന്നീട് വധഭീഷണിവരേ മുഴക്കിയെന്നും വിനോദിന്റെ പരാതിയില്‍ പറയുന്നു. പ്രദേശത്തെ യുവാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതായും പരാതിയുണ്ട്.
വീടിന് സമീപത്തെ കിരാത പാര്‍വതി ക്ഷേത്രത്തില്‍ പുലര്‍ച്ചെയും വൈകീട്ടും ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നുണ്ട്. ഇതിനെക്കുറിച്ചാണ് പ്രവാസിയായ വിനോദ് വെള്ളിക്കുളങ്ങര പൊലിസില്‍ പരാതി നല്‍കിയത്.
ഇതോടെ ക്ഷേത്രക്കമ്മിറ്റി ഒന്നാകെ തനിക്കെതിരെ തിരിഞ്ഞെന്നാണ് യുവാവിന്റെ പരാതി.
എന്നാല്‍ അനുവദനീയമായ ശബ്ദത്തില്‍ മാത്രമാണ് ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ക്ഷേത്രം അധികൃതര്‍ വിശദീകരിച്ചു. പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുള്ളതായി പൊലിസും വ്യക്തമാക്കി. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."