ജനങ്ങളുടെ ആശങ്ക അകറ്റി പ്ലാസ്റ്റിക്ക് നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കും: ബ്ലോക്ക് പഞ്ചായത്ത്
മുതുകുളം: നൂറ് ശതമാനം പരിസ്ഥിതി സൗഹാര്‍ദ്ദ പ്ലാസ്റ്റിക്ക് സംസ്‌ക്കരണ പ്ലാന്റ് ആണ് മുതുകുളത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്നതെന്ന് മുതുകുളം ബ്ലോക്ക്പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ജനങ്ങളുടെ ആശങ്കകള്‍ അകറ്റിയതിന് ശേഷം മാത്രമേ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കൂ. 48.5 ലക്ഷം രൂപമുടക്കി അത്യാധുനിക എം.ആര്‍.എഫ്.സി. പ്ലാന്റ് സ്ഥാപിക്കാനാണ് ഉദ്ദേശ്യം.
അന്തരീക്ഷ മലിനീകരണമോ പുകയോ ശബ്ദമോ ഉണ്ടാകില്ല. പരിസ്ഥിതിക്കോ പ്രകൃതിക്കോ യാതൊരു ദൂഷ്യവും വരില്ല. കണ്ണൂര്‍ ഇടക്കാട് ബ്ലോക്ക്പഞ്ചായത്തിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തില്‍ 2006 മുതല്‍ ഇത്തരത്തിലുളള സംസ്‌ക്കരണ പ്ലാന്റ് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനും ഗ്രാമപഞ്ചായത്തിനുമുളള സ്വരാജ് ട്രോഫി ഇവര്‍ക്കാണ് ലഭിച്ചത്. മാലിന്യ സംസ്‌ക്കരണത്തില്‍ ഇവര്‍ കാട്ടിയ മാതൃകയാണ് അവാര്‍ഡ് കിട്ടാന്‍ പ്രധാനകാരണം. പ്രദേശവാസികളില്‍ ചിലര്‍ അശങ്കയുമായി രംഗത്തെത്തിയിരുന്നു. അതിനാല്‍ കഴിഞ്ഞദിവസം സര്‍വകക്ഷിയോഗം വിളിക്കുകയുണ്ടായി. അശങ്ക മാറ്റുന്നതിനായി നാട്ടുകാരില്‍ എട്ടുപേരെ ചെമ്പിലോട്ട് കൊണ്ടുപോയി കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടുത്തും. പൂര്‍ണ്ണമായും വൃത്തിയാക്കിയ പ്ലാസ്റ്റിക്കുകള്‍ മാത്രമേ പ്ലാന്റില്‍ ഉപയോഗിക്കൂ.
അന്‍പത് ദിവസം കൂടുമ്പോള്‍ ഒരോ വീട്ടിലുമെത്തി പ്ലാസ്റ്റിക്ക് ശേഖരിക്കാനാണുദ്ദേശിക്കുന്നത്. പ്ലാന്റ് യാഥാര്‍ഥ്യമായാല്‍ ഏകദേശം 120 പേര്‍ക്ക് തൊഴിലും ലഭിക്കും. പത്ത് മണിക്കൂറിനുളളില്‍ 800 കിലോ പ്ലാസ്റ്റിക്ക് സംസ്‌ക്കരിക്കാന്‍ പ്ലാന്റിന് ശേഷിയുണ്ട്. എന്നാല്‍, മുതുകുളം ബ്ലോക്ക് പഞ്ചായത്തില്‍ 200 കിലോ പ്ലാസ്റ്റിക്കിലധികം ഒരു ദിവസം സംസ്‌ക്കരിക്കാനുണ്ടാകില്ലെന്നാണ് കണക്കുകൂട്ടുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെല്ലാം പത്ത് ശതമാനം തുക മാലിന്യ സംസ്‌ക്കരണത്തിനായി മാറ്റി വെക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളെല്ലാം വെളിയിട വിസര്‍ജന മുക്ത പഞ്ചായത്ത് പ്രഖ്യാപനം നേരത്തെ നടത്തിയിരുന്നു. അതിനാലാണ് പ്ലാസ്റ്റിക് സംസ്‌ക്കരണപ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയിട്ടത്. കേരളത്തിലെ രണ്ട് സ്വകാര്യസ്ഥാപനങ്ങളിലും ചെമ്പിലോട്ടും പോയി കാര്യങ്ങള്‍ പഠിച്ചതിനുശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപിന്‍.സി.ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."