മങ്കൊമ്പിലെ ബി.എസ്.എന്‍.എല്‍ ഓഫിസിന്റെ പ്രവര്‍ത്തനം നിലച്ചു
കുട്ടനാട്: ഓഫിസ് കെട്ടിടത്തിന്റെ അഭാവം മൂലം മങ്കൊമ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ബി എസ് എന്‍ എല്‍ കസ്റ്റമര്‍ കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനം നിലച്ചു. ജനുവരി ആദ്യവാരം മുതല്‍ ഓഫിസ് പ്രവര്ത്തിക്കാതുമൂലം ചമ്പക്കുളം, പുളിങ്കുന്ന് പഞ്ചായത്തിലെ ജനങ്ങള്‍ ബുദ്ധിമുട്ടിലായി. നേരത്തെ ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ വാടക കാലാവധി അവസാനിച്ചതോടെയാണ് ഓഫിസിന്റെ പ്രവര്‍ത്തനം നിലച്ചത്. തുടര്‍ന്ന് കെട്ടിടത്തിന് അധിക വാടക ആവശ്യപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.
വലിയ തുക വാടക നല്കാന് സാധിക്കാത്തതിനാല്‍ മറ്റൊരിടം തേടുകയാണ്. വരുന്ന 20 നാണ് ഓഫിസിന്റെ വാടക കാലാവധി അവസാനിക്കുന്നത്. എന്നാല്‍ കംപ്യൂട്ടറും മറ്റു ഉപകരണ സംവിധാനങ്ങളും പെട്ടെന്നു മാറ്റാനാവാത്തിനാലാണ് നേരത്തെ ഓഫിസിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്.
യാത്രാസൗകര്യവും, നിരവധി സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സമീപത്തുള്ളതിനാലും ഏറെയാളുകള്‍ ഓഫിസിന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു. രണ്ടു ബാങ്കുകള്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫിസ്, കെഎസ്എഫ്ഇ, ഗ്രാമപഞ്ചായത്താഫിസ് എന്നീ സ്ഥാപനങ്ങളിലെത്തുന്നവര്‍ക്ക് ടെലഫോണ്‍ ബില്ലടയ്ക്കാന്‍ എളുപ്പമായിരുന്നു. 1995 ല്‍ വി.എം സുധീരന് എംപി ആയിരിക്കെയാണ് മങ്കൊമ്പില്‍ ബിഎസ്എന്‍എല്‍ കസ്റ്റമര്‍ കെയര്‍ തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."