പൊതു ടാപ്പുകളില്‍ നിന്നും ജല ചൂഷണം നടക്കുന്നെന്ന്
തുറവൂര്‍: ജപ്പാന് ശുദ്ധജല വിതരണത്തിനു വേണ്ടി സ്ഥാപിച്ചിട്ടുള്ള പൊതുവിതരണ ടാപ്പുകളില്‍ നിന്നും ജലചൂഷണം നടക്കുന്നതായി പരാതി.
തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, പട്ടണക്കാട്, എഴുപുന്ന, അരൂര്‍ എന്നീ പഞ്ചായത്തുകളുടെ പരിധിയില്‍ സ്ഥാപിച്ചിട്ടുള്ള പൊതു ടാപ്പുകളില്‍ നിന്നും ധാരാളം പേര് അനധികൃതമായി വലിയ കുഴലുകള്‍ വീടുകളിലേക്ക് വലിച്ച് ജല ചൂഷണം നടത്തുന്നത്.
ദിനം പ്രതി നൂറുക്കണക്കിന് പേരാണ് ഇത്തരം ജലചൂഷണം നടത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
കുത്തിയതോട് പഞ്ചായത്തിലെ തഴൂപ്പ് മേഖലയിലെ പൊതു ടാപ്പുകളായ നിരാഴിത്തറ, മാറ്റ് ഇന്ത്യാ മൈതാനം, ഹെല്‍ത്ത് കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നും സ്ഥിരമായി ജലചൂഷണം നടത്തുന്നതിന് മുഴുവന്‍ സമയവും ഹോ സുകള് ഇവിടെ തന്നെയിട്ടിരിക്കുന്നത് നേരിട്ട് കാണാവുന്നതാണ്. വേനല്‍ക്കാലത്ത് കുടിനീര് ക്ഷാമം അനുഭവപ്പെടുമ്പോള്‍ നടക്കുന്ന ജലചൂഷണം തടയുന്നതിനു ചേര്‍ത്തല വാട്ടര്‍ അതോറിട്ടി അധികൃതര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."