കൊറോണ വൈറസ്; സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1999 ആയി
തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1999 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരില്‍ 75 പേര്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകളിലും 1924 പേര്‍ വീടുകളിലുമാണ്. ഇതുവരെ 106 സാംപിളുകള്‍ പരിശോധനക്കായി അയച്ചതായും ചികിത്സയിലുള്ള രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായും അധികൃതര്‍ അറിയിച്ചു.
അതേസമയം വൈറസ് ബാധ സംബന്ധിച്ച് തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഇന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങളുടെ പൂര്‍ണ സഹകരണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയില്‍ മെഡിക്കല്‍ കോളജും ജനറല്‍ ആശുപത്രികളും കൂടാതെ ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കും. ആലപ്പുഴയില്‍ ഇതുവരേ 124പേരാണ് നിരീക്ഷണത്തിലുള്ളത്. സാംപിള്‍ പരിശോധനകള്‍ ഇനിമുതല്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്നെ നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."