HOME
DETAILS
MAL
സഊദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു
backup
February 02 2020 | 17:02 PM
റിയാദ്: സഊദിയിൽ വാഹനാപകത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. കൊണ്ടോട്ടി കുളത്തൂർ മഞ്ചക്കാട്ട് കോപ്പിലാൻ കുഞ്ഞാലൻകുട്ടി-ഫാത്തിമക്കുട്ടി ദമ്പതികളുടെ മകൻ മുജീബ് റഹ്മാൻ (32) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹം സുലൈമാനിയ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹോദരങ്ങൾ: ഹാജറ, ഖദീജ, സാബിറ, ജുമാന, മുഫീദ, ഷഹീദ, ഷിബില, പരേതയായ ബുഷ്റ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."