HOME
DETAILS
MAL
കേരളൈറ്റ്‌സ് ബിസിനസ്സ് മീറ്റ് ശ്രദ്ധേയമായി
backup
February 02 2020 | 17:02 PM
റിയാദ്: കെ.ബി.എഫ് ഇന്റർനാഷണൽ, ഹോളിഡേ-ഇൻ ഹോട്ടലിൽ നടത്തിയ ബിസിനസ്സ് മീറ്റ് മുൻ ചെയർമാൻ സൂരജ് പാണയിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മുനീബ് പാഴൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫ്‌ളീരിയ ഗ്രൂപ്പ് ചെയർമാൻ അഹമ്മദ് കോയ മുഖ്യ അതിഥിയായി പങ്കെടുത്തു. ഒന്നാം സെഷനിൽ റീട്ടെയിൽ രംഗത്തെ സാധ്യതകളും, വെല്ലുവിളികളും എന്ന വിഷയത്തിൽ ഫ്‌ളീരിയ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുനു സുന്ദരൻ ക്ലാസെടുത്തു. നിലവിലെ സാധ്യതകളെ കണ്ടറിഞ്ഞായിരിക്കണം ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കേണ്ടത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
രണ്ടാമത്തെ സെഷനിൽ അടിസ്ഥാന നിക്ഷേപ സാധ്യതകളെ കുറിച്ചും, അതിലെ ചതിക്കുഴികളെ ആസ്പദമാക്കിയും ഇൻവെസ്റ്റ്മെന്റ് ബേങ്ക് ഉദ്യോഗസ്ഥൻ ആഷിഖ് മുഹമ്മദും ക്ലാസ് എടുത്തു. സദസ്സിലെ സംശയങ്ങൾക്കുള്ള ചോദ്യോത്തര സെഷനുകളും നടന്നു. സോനു സുന്ദറിനുള്ള കെ.ബി.എഫ് ഉപഹാരം ട്രഷറർ അലവിക്കുട്ടി ഒളവട്ടൂരും, ആഷിഖ് മുഹമ്മദിനുള്ള ഉപഹാരം വൈസ് ചെയർമാൻ മുജീബ് എടവണ്ണയും നൽകി.
ഇത്തരത്തിൽ വ്യത്യസ്തങ്ങളായ ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്ന സാധാരണക്കാർക്കും, പ്രഗത്ഭരായവർക്കും, ബിസിനസ്സ് രംഗത്തേക്ക് പുതുതായി കടന്ന് വരുന്നവർക്കും, ഉള്ള നൂതനമായ
ക്ളാസുകൾ, ബോധവൽക്കരണ സെമിനാറുകൾ തുടർന്നും ഉണ്ടാവുന്നതാണെന്ന് കെ.ബി.എഫ് ഭാരവാഹികൾ അറിയിച്ചു. പരിപാടികൾക്ക് ഉബൈദ് എടവണ്ണ, സലിം ജമാൽ, നാസർ നെസ്റ്റോ, മഹറൂഫ് പൂളമണ്ണ, മജീദ് ചിങ്ങോലി, ഇബ്രാഹിം സുബ്ഹാൻ നേതൃത്വം നൽകി. ജനറൽ കൺവീനർ മിർഷാദ് ബക്കർ സ്വാഗതവും, കൺവീനർ ഷറഫുദ്ദീൻ പുളിക്കൽ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."