മെഡിക്കല്‍ കോളജ് ഭൂമിയില്‍ വീണ്ടും കാപ്പി മോഷണം
കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജിനായി കൈമാറിയ മടക്കിമലയിലെ 50 ഏക്കര്‍ ഭൂമിയില്‍ നിന്ന് വിളവെടുപ്പിന് പാകമായ കാപ്പി വീണ്ടും മോഷണം പോയി.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഭൂമിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന കാപ്പിയാണ് അജ്ഞാതര്‍ പറിച്ചു കടത്തിയത്. സര്‍ക്കാറിന് വരുമാനമാകേണ്ട കാപ്പി പറിച്ചു കടത്തിയതുമായി ബന്ധപ്പെട്ട് പരസ്പരം പഴിചാരുകയാണ് വിവിധ വകുപ്പുകള്‍. ഇതേ സംഭവം കഴിഞ്ഞ വര്‍ഷവും നടന്നിരുന്നു.
അന്ന് സംഭവം വാര്‍ത്തയായതോടെ പൊലിസ് നടത്തിയ കാര്യക്ഷമമായ അന്വേക്ഷണത്തില്‍ പ്രതികള്‍ വലയിലാവുകയും തൊണ്ടിമുതല്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. എന്നാല്‍ തോട്ടത്തിലെ കാപ്പി വിളവെടുപ്പിന് പാകമായപ്പോഴേക്ക് സമാനമായ മോഷണമാണ് വീണ്ടും അരങ്ങേറിയിരിക്കുന്നത്.
തോട്ടത്തിലെ കാപ്പി ഈ മാസം 16ന് ലേലത്തില്‍ വെക്കാനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയതാണെന്ന് വൈത്തിരി തഹസില്‍ദാര്‍ പറഞ്ഞു. എന്നാല്‍ അപ്പോഴേക്കും ലക്ഷകണക്കിന് രൂപയുടെ കാപ്പി പറിച്ചുകടത്തപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."