ലിംഗവിവേചനമില്ലാത്ത യൂണിഫോമുകളുമായി ബ്രിട്ടന്: ആണ്‍കുട്ടികള്‍ക്ക് പാവടയും പെണ്‍കുട്ടികള്‍ക്ക് ട്രൗസറും ധരിക്കാം
ലണ്ടന്‍: ബ്രിട്ടനില്‍ ഇനി മുതല്‍ സ്കൂളുകളില്‍ ആണ്‍കുട്ടികള്‍ക്ക് പാവടയും പെണ്‍കുട്ടികള്‍ക്ക് ട്രൗസറും ധരിക്കാം. ബ്രിട്ടനിലെ 80 സ്കൂളുകളിലാണ് ഇത്തരം ഒരു നടപടി. മൂന്നാം ലിംഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളോട് അനുഭാവപൂര്‍വം പെരുമാറുന്നതിന്റെ ഭാഗമായാണ് ലിംഗവിവേചനമില്ലാത്ത യൂനിഫോമുകള്‍ അനുവദിക്കുന്നത്. സ്വവര്‍ഗാനുരാഗികളെയും ലിംഗവൈവിധ്യമുള്ളവരെയും അകറ്റിനിര്ത്തുന്നതിനെതിരേയുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം നടപ്പാക്കാനൊരുങ്ങുന്നത്. സ്കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്വീകരിക്കേണ്ട ഡ്രസ് കോഡിനെ കുറിച്ചുള്ള നിയമാവലി ഇതോടെ എടുത്തുകളഞ്ഞു.
എന്നാല്‍, ഈ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് രാജ്യത്തെ ചില ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ബ്രിമിങ്ഹാമിലെ അലന്സ്ക്രോഫ്റ്റ് സ്കൂളാണ് രാജ്യത്ത് ലിംഗനിക്ഷ്പക്ഷ യൂണിഫോമുകള്‍ ആദ്യം അനുവദിച്ചത്. ഓരോ കുട്ടിയുടെയും ലിംഗവും വ്യക്തിത്വവും എന്തെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവരവര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നതെന്നാണ് ഈ നടപടികള്‍ക്ക് സ്കൂള്‍ അധികൃതര്‍ നല്കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."