HOME
DETAILS
MAL
സമരമുഖത്തുള്ളവരെ അടച്ചിടാനുള്ള ജയിലുകള്‍ രാജ്യത്തില്ല: ചന്ദ്രശേഖര്‍ ആസാദ്
backup
February 03 2020 | 02:02 AM
കൊടുങ്ങല്ലൂര്‍: ഭരണഘടനയുടെ ആമുഖം വായിക്കുന്നവരെ തുറങ്കിലടക്കുന്ന സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അഭിപ്രായപ്പെട്ടു.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ സിറ്റിസണ്‍ ഫോറം ഇന്ത്യ കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച ബഹുസ്വര റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തിന്റെ സ്വാത്രന്ത്യത്തേക്കാള് വലുതല്ല ജീവന്. സമരമുഖത്തുള്ളവരെ അടച്ചിടാന്‍ തക്ക വലിപ്പമുള്ള ജയിലുകള്‍ രാജ്യത്തില്ലെന്നും പ്രധാനമന്ത്രിയും സഹമന്ത്രിമാരും നുണ പറയുന്നതില്‍ മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഴീക്കോട് മുനക്കല്‍ ബീച്ചില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത സമ്മേളനം ഇ.ടി ടൈസണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സിറ്റിസണ്‍ ഫോറം ചെയര്മാന് ഡോ.പി.എ മുഹമ്മദ് സഈദ് അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ സക്കീര്‍ ഹസൈന്,വി.ആര് സുനില്‍കുമാര്‍ എം.എല്‍.എ, കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്മാന് കെ.ആര് ജൈത്രന്‍, എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍, കെ.കെ ബാബുരാജ് സംസാരിച്ചു. ചേരമാന്‍ ജുമാ മസ്ജിദ് ഇമാം സൈഫുദ്ദീന് അല്‍ ഖാസിമി, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്, പഞ്ചായത്തംഗം പി.എം.അബ്ദുള്ള പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."