HOME
DETAILS

ജലസാക്ഷരത; ഇനിയും പഠിക്കാത്ത പാഠം

  
backup
February 27 2017 | 04:02 AM

%e0%b4%9c%e0%b4%b2%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4-%e0%b4%87%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

കൊടും വേനലില്‍ ഉരുകുമ്പോഴും കുടിവെള്ളത്തിനായി അലഞ്ഞിട്ടും മലയാളി ഇതുവരെയും പഠിക്കാത്ത പാഠമാണ് ജലസാക്ഷരത. ജലസ്രോതസ്സുകള്‍ വറ്റി വരളുന്നു. ഭൂഗര്‍ഭ ജലവിതാനം താഴ്ന്നില്ലാതാകുന്നു. കുടിനീരിനു വേണ്ടി ഈ യുഗത്തില്‍ യുദ്ധം വരെ ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പു നല്‍കുന്നത്. എന്നാല്‍, ഇതെല്ലാം ഒരു ബുദ്ധിജീവി ജാഡയാണെന്ന് മനസ്സില്‍ പറഞ്ഞ് ഊറി ചിരിക്കുന്നവരാണ് ഭൂരിഭാഗം പേരും. 

വേനല്‍മഴ കുറഞ്ഞ്, ചൂട് കനത്തതോടെ കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തവിധം കുടി വെള്ളത്തിനായി ജനം പരക്കം പായുകയാണ്. നാട്ടിലെ കുടിവെള്ള സ്രോതസുകളെല്ലാം വറ്റിവരണ്ടു. തീര പ്രദേശത്ത് കുഴല്‍ക്കിണറില്‍ നിന്നും, സാധാരണ കിണറില്‍ നിന്നും ലഭിക്കുന്ന ജലത്തില്‍ ഉപ്പിന്റെ അംശം കൂടി. സര്‍ക്കാര്‍ ശുദ്ധജലവിതരണ പദ്ധതികളും താളംതെറ്റി. ജലസുരക്ഷയെക്കുറിച്ച് ആശങ്ക ജനിപ്പിക്കുന്ന വിധം കാര്യങ്ങള്‍ മാറിമറിഞ്ഞു.

 

വായു കഴിഞ്ഞാല്‍ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ രണ്ടാമത്തെ ഘടകമാണ് ജലം. ഭൂമിയില്‍ ഉപരിതലത്തിന്റെ 71 ശതമാനവും
ജലമാണ്.അതില്‍ 97.5 ശതമാനവും ഉപ്പുവെള്ളവും. (1.78 ശതമാനം വീതം മഞ്ഞപ്പാളികളായും ഭൂഗര്‍ഭജലമായും സ്ഥിതി ചെയ്യുന്നു.) അവശേഷിക്കുന്ന 2.5 ശതമാനത്തിന്റെ 0.3 ശതമാനം മാത്രമാണ് ജീവജാലങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നത്

 

ശരാശരി ഒരു വര്‍ഷം 3000 മില്ലിമീറ്ററിന് മുകളില്‍ മഴ ലഭിക്കുന്ന കേരളത്തിന് എന്തുകൊണ്ടീ ഗതി വന്നു..? ദീര്‍ഘവീക്ഷണമില്ലാത്ത വികസനതന്ത്രങ്ങള്‍ കേരളത്തിന്റെ ഉപരിതല ഭൂപ്രകൃതിയെ മാറ്റി മറിച്ചു. പശ്ചിമഘട്ടം മുതല്‍ തീരദേശം വരെ ചരിഞ്ഞുകിടക്കുന്ന കേരളത്തിന്റെ ഉപരിതലത്തില്‍ ഉണ്ടായ ഇത്തരം മാറ്റങ്ങള്‍ ജലസുരക്ഷയെ തകര്‍ത്തു.കുളങ്ങളും വയലേലകളും തോടുകളും നദികളും സംരക്ഷിക്കാതിരുന്നതും വനങ്ങള്‍ ഇല്ലാതായതും മലകള്‍ ഇടിച്ചു നിരത്തിയതുമാണ് മറ്റു പ്രധാന കാരണങ്ങള്‍. മണ്ണ്-ജലം-ജൈവസമ്പത്ത് എന്നിവ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഒട്ടേറെ നിയമവ്യവസ്ഥകളുണ്ട്.നടപ്പാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകളുണ്ട്. പ്രത്യേക സ്‌കീമുകളുണ്ട്. ഫണ്ടുകളുമുണ്ട്. പക്ഷേ തെറ്റായ മനോഭാവം , നിയമങ്ങള്‍ നടപ്പാക്കുന്നതിനെ പിന്നോട്ടു വലിക്കുകയാണ്. 

ജലസാക്ഷരതയില്‍ ഊന്നിയുള്ള പ്രതിരോധമാണ് ഇന്നിന്റെ ആവശ്യം. ജനപങ്ങളിത്തതോടെയും ദീര്‍ഘ വീക്ഷണത്തോടെയും തയ്യാറാക്കുന്ന പദ്ധതികളിലൂടെ മാത്രമേ പരിഹാരം സാധ്യമാവുകയുള്ളു.അതിന് ഭരണകൂടങ്ങള്‍ മുന്നിട്ടിറങ്ങണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago