HOME
DETAILS
MAL
കശ്മിരില്‍ പാക് വെടിവയ്പ്: സൈനികന് പരുക്ക്
backup
February 03 2020 | 02:02 AM
ശ്രീനഗര്‍: കശ്മിരില്‍ ബന്ധിപ്പുര ജില്ലയിലെ ഗുരേസ് പ്രവിശ്യയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു ഇന്ത്യന്‍ സൈനികനു പരുക്കേറ്റു. സംഭവത്തില്‍ ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
നേരത്തെ ലാല്‍ചൗക് ഏരിയയില്‍ സി.ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ക്കു നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഏഴു തദ്ദേശീയര്‍ക്കും പരുക്കേറ്റിരുന്നു. ഇന്നലെ മാര്‍ക്കറ്റിലെ തിരക്ക് നിയന്ത്രിക്കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."