HOME
DETAILS
MAL
സിംബാബ്വെ പര്യടനം: ഇന്ത്യയ്ക്ക് ജയിക്കാന്‍ 127 റണ്‍സ്
backup
June 13 2016 | 10:06 AM
ഹരാരെ: സിംബാബ്വെയിലെ രണ്ടാം മല്‍സരത്തില്‍ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 127 റണ്‍സ്. ടോസ് നേടി ബാറ്റിങ്ങിന് സിംബാബ്വെയെ അയച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ തീരുമാനത്തെ സാധൂകരിക്കുന്ന പ്രകടനമാണ് ബൗളേഴ്സ് പുറത്തെടുത്തത്. 34.3 ഓവറില്‍ 126 റണ്‍സിന് എതിരാളികളെ ഇന്ത്യന്‍ ബൗളേഴ്സ് പുറത്താക്കി. 69 പന്തില്‍ നിന്നു 53 റണ്‍സെടുത്ത വുസി സിബന്ഡയാണ് സിംബാബ്വെ ബാറ്റിങ് നിരയിലെ ടോപ് സ്കോറര്‍.
ഇന്ത്യയ്ക്ക് വേണ്ടി ചാഹല്‍ മൂന്നും ശ്രണ്‍, കുല്‍ക്കര്‍ണി എന്നിവര്‍ രണ്ടും വിക്കറ്റ് വീതവും ബുമ്റയും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുമ്പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."