HOME
DETAILS

കൃഷ്ണഗിരിയെ ബി.സി.സി.ഐക്ക് ഇഷ്ടപ്പെട്ടു, ഇനി വേണ്ടത് കാണികള്‍

  
backup
January 13 2019 | 01:01 AM

%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%97%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%ac%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%90%e0%b4%95%e0%b5%8d%e0%b4%95

നിസാം കെ. അബ്ദുല്ല


കൃഷ്ണഗിരി: 2013 ഡിസംബര്‍ 17ന് അന്നത്തെ കേരളാ ഗവര്‍ണര്‍ രാജ്യത്തിന് സമര്‍പ്പിച്ച കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തെ ബി.സി.സി.ഐക്ക് നല്ലപോലെ ബോധിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ കൃഷ്ണഗിരിയെ തേടിയെത്തിയ ദേശീയ-രാജ്യാന്തര മത്സരങ്ങള്‍ തന്നെയാണ് ഇതിനാധാരം. ഇതിലെ അവസാനത്തെ ഉദാഹാരണങ്ങളിലൊന്നാണ് 15 മുതല്‍ നടക്കുന്ന രഞ്ജി നോക്കൗട്ട് മത്സരം. ഫെബ്രുവരിയില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് എ ടീമുകളുടെ ചതുര്‍ദിന മത്സരമാണ് മറ്റൊന്ന്. ബി.സി.സി.ഐയുടെ പ്രതീക്ഷക്കൊത്ത് ഗ്രൗണ്ട് ഉയര്‍ന്നത് കൊണ്ടാണ് നിരവധി മത്സരങ്ങള്‍ക്ക് കൃഷ്ണഗിരിയെ ബി.സി.സി.ഐ വേദിയാക്കിയത്.
സമുദ്രനിരപ്പില്‍ നിന്നും 2100 അടിക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന സ്‌റ്റേഡിയം സൗകര്യങ്ങളുടെ കാര്യത്തില്‍ രാജ്യത്തെ മറ്റ് സ്റ്റേഡിയങ്ങളോടൊക്കെ കിടപിടിക്കാന്‍ പാകത്തിലുള്ളതാണ്. നിലവില്‍ സ്റ്റേഡിയത്തില്‍ കാണികളെത്തുന്നതിന്റെ അളവിനെ കുറിച്ച് മാത്രമാണ് ബി.സി.സി.ഐക്ക് ചെറുതെങ്കിലുമൊരു സംശയമുള്ളു. കാണികള്‍ കൂടി ഒഴുകിയെത്തി തുടങ്ങിയാല്‍ കൃഷ്ണഗിരിയില്‍ അന്താരാഷ്ട്ര മത്സരങ്ങളടക്കം നടക്കാനുള്ള സാധ്യത ഏറെയാണ്. ഇതിലേക്കുള്ള ആദ്യ കടമ്പയാണ് ഇന്ത്യ-ഇംഗ്ലണ്ട് എ മത്സരം. ബി.സി.സി.ഐ വിരല്‍ ചൂണ്ടുന്നതും ഇതിലേക്ക് തന്നെയാണ്. നോക്കൗട്ട് കടമ്പ കടന്ന് കേരളം സെമിയിലേക്ക് മുന്നേറിയാല്‍ കൃഷ്ണഗിരി തന്നെയായിരിക്കും കേരളത്തിന്റെ സെമി മത്സരങ്ങള്‍ക്കും വേദിയാകുക എന്നുള്ള സൂചനയും ബി.സി.സി.ഐ നല്‍കുന്നുണ്ട്. കാണികള്‍ ഒത്തുപിടിച്ചാല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ വൈകാതെ തന്നെ കൃഷ്ണഗിരിയെ തേടിയെത്തും. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയമായ കൃഷ്ണഗിരിയില്‍ ഏകദേശം 10,000 കാണികള്‍ക്ക് ഒരു പാര്‍ക്കിലേതുപോലെ കസേരകളിലും പുല്‍ത്തകിടിയിലുമിരുന്ന് കളി കാണുവാനുള്ള സൗകര്യമുണ്ട്. മഴ അധികനേരം നീണ്ടുനില്‍ക്കുന്നില്ലെങ്കില്‍ അരമണിക്കൂറിനുള്ളില്‍ പിച്ച് ഉണക്കിയെടുക്കാവുന്ന സൗകര്യങ്ങളും സ്‌റ്റേഡിയത്തിനുണ്ട്. ഇത്രയധികം സൗകര്യങ്ങളുള്ള ഒരു സ്റ്റേഡിയത്തെ കൈവിടാന്‍ ബി.സി.സി.ഐ ശ്രമിക്കില്ലെന്ന പ്രതീക്ഷ കൂടി വളരുമ്പോള്‍ ഇനിയും മികച്ച മത്സരങ്ങള്‍ കൃഷ്ണഗിരിയെ തേടിയെത്തുമെന്ന് തന്നെയാണ് അധികൃതരുടെ പ്രതീക്ഷ.

ടീമുകള്‍ എത്തി; 15ന് തീപാറും

കല്‍പ്പറ്റ: രഞ്ജിയിലെ നോക്കൗട്ട് മത്സരങ്ങള്‍ക്കായി കേരളവും ഗുജറാത്തും വയനാട്ടിലെത്തി.
വൈകിട്ട് നാലോടെ ബംഗളുരില്‍ നിന്നും ബസ് മാര്‍ഗമാണ് കേരളാ ടീം വയനാട്ടിലെത്തിയത്. ഇന്നലെ ഉച്ചയോടെ വിമാനമാര്‍ഗം കോഴിക്കോട്ടെത്തിയ ഗുജറാത്ത് ടീം വൈകിട്ടോടെ ചുരം കയറി വയനാട്ടിലെത്തി. ഗ്രൗണ്ടിലെത്തിയതിന് ശേഷമാണ് ഗുജറാത്ത് ടീം തങ്ങളുടെ താമസ സ്ഥലത്തേക്ക് മടങ്ങിയത്. ഇന്ന് ടീമുകള്‍ ഗ്രൗണ്ടില്‍ പരിശീലനത്തിനെത്താനാണ് സാധ്യത. ബി.സി.സി.ഐയുടെ ദക്ഷിണേന്ത്യന്‍ ക്യൂറേറ്റര്‍ ശ്രീറാമാണ് പിച്ച് പരിശോധനക്കായി എത്തിയത്. ഫലം ഉണ്ടാക്കാനുതകുന്ന പിച്ചാണ് കഷ്ണഗിരിയിലേതെന്ന അഭിപ്രായക്കാരനാണ് ശ്രീറാം.  കേരളാ ക്യൂറേറ്റര്‍ ഹംസക്കുഞ്ഞാണ് ശ്രീറാമിനെ സഹായിക്കാനുള്ളത്. കൃഷ്ണഗിരിയിലെ ക്യൂറേറ്റര്‍മാരായ റാഫി കല്ലിങ്കല്‍, നിസാര്‍ കല്ലങ്കോടന്‍ എന്നിവരും പിച്ചിന്റെ അവസാനഘട്ട നിര്‍മാണത്തിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago