അഖിലേഷിനേയും മായാവതിയേയും ബഹുമാനിക്കുന്നു; ലോക്‌സഭാ യുദ്ധത്തില്‍ കോണ്‍ഗ്രസ് അദ്ഭുതങ്ങള്‍ കാണിക്കും- രാഹുല്‍ ഗാന്ധി
ദുബൈ: കോണ്‍ഗ്രസുമായി സഖ്യത്തിനില്ലന്ന എസ്.പി- ബി.എസ്.പി നിലപാട് തള്ളി രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പൂര്‍വ്വാധികം ശക്തിയോടെ പോരാടുമെന്നും അദ്ഭുതങ്ങള്‍ കാണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച ദുബൈയില്‍ തന്നെ കാണാനെത്തിയ കൂറ്റന്‍ ജനാവലിയെ സാക്ഷി നിര്‍ത്തിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രതികരണം.
' അവര്‍ യു.പിയില്‍ ഒരു തീരുമാനമെടുത്തു. ഞങ്ങള്‍ ഞങ്ങളുടേയാതായ തീരുമാനമെടുക്കും. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒത്തിരി വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്. എസ്.പി- ബി.എസ്. പി നേതാക്കളെ ഞാന്‍ ഒത്തിരി ബഹുമാനിക്കുന്നു. അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ അവകാശമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. കോണ്‍ഗ്രസിനെ ഉത്തര്‍ പ്രദേശില്‍ ശക്തിപ്പെടുത്തുക എന്നത് ഞങ്ങളില്‍ നിക്ഷിപ്തമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഴുവന്‍ ശക്തിയോടെയും പോരാടും'- അദ്ദേഹം പറഞ്ഞു.
ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ സാഹചര്യമാണുള്ളതെന്നും സാധ്യമായ സ്ഥലത്തെല്ലാം സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്വന്തം നിലക്ക് മത്സരിക്കും. പാര്‍ട്ടിയുടെ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ച് പോരാടും. തെരഞ്ഞെടുപ്പിനെ ശക്തമായി നേരിടും. എസ്.പി -ബി.എസ്.പി സഖ്യം തിരിച്ചടിയല്ല. അവര്‍ എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസിനോട് ആശയപൊരുത്തമുള്ള പാര്‍ട്ടികളാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സുപ്രിംകോടതി, സി.ബി.ഐ തുടങ്ങിയ സ്ഥാപനങ്ങളുടെ വിശ്വാസ്യത തിരികെ കൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നതിനാലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.പി പരാജയപ്പെട്ടതെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്ത് അഴിമതി തുടര്‍ക്കഥായാവാന്‍ കാരണം കോണ്‍ഗ്രസ് സര്‍ക്കാരുകളാണെന്നും മായാവതി പറഞ്ഞിരുന്നു.
'കോണ്‍ഗ്രസിനൊപ്പമുള്ള മുന്‍കാല അനുഭവങ്ങള്‍ ശുഭകരമായിരുന്നില്ല. കോണ്‍ഗ്രസ് സ്വയം നേട്ടമുണ്ടാക്കിയതല്ലാതെ ഞങ്ങള്‍ക്ക് കാര്യമുണ്ടായില്ല.'രാജ്യത്തെവിടേയും കോണ്‍ഗ്രസുമായി സഖ്യം ചേരേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. എസ്.പിബി.എസ്.പി സഖ്യത്തില്‍ വോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്നും മായാവതി പറഞ്ഞിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."