HOME
DETAILS
MAL
മികച്ച കരിയര്‍ കണ്ടെത്തൂ, പഠിക്കാം എം.ബി.എക്ക്
backup
February 03 2020 | 03:02 AM
സുപ്രധാന തൊഴില്‍ മേഖലയായി എം.ബി.എ (മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍) ഇന്ന് മാറിയിരിക്കുകയാണ്. വര്‍ഷം തോറും ഇരുപതിനായിരത്തോളം എം.ബി.എ ബിരുദധാരികളാണ് ഇന്ത്യയില്‍ പുറത്തിറങ്ങുന്നത്. അതത് തൊഴില്‍ മേഖലകളില്‍ നേരിടാനുള്ള പ്രശ്‌നങ്ങളും അവയുടെ പരിഹാര മാര്‍ഗങ്ങളും അടിസ്ഥാനമാക്കിയുള്ള ബോധന സമ്പ്രദായം എം.ബി.എയുടെ സവിശേഷതയാണ്. പതിനായിരക്കണക്കിനുള്ള അപേക്ഷകരില്‍നിന്ന് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷയും അഭിമുഖവും നടത്തിയാണ് അക്കാദമിക് മികവില്‍ മികച്ചു നില്‍ക്കുന്ന സ്ഥാപനങ്ങള്‍ പ്രവേശനം നല്‍കുന്നത്.
ബിരുദമുള്ള ആര്‍ക്കും എം.ബി.എ പഠനത്തിനു ചേരാം. ഗ്രൂപ്പ് ചര്‍ച്ചകളും വ്യക്തിഗത അഭിമുഖവും ഉള്‍പ്പെടുന്ന രണ്ടാം ഘട്ടത്തിലാണ് എം.ബി.എ പ്രവേശനത്തിന് അര്‍ഹരായവരെ കണ്ടെത്തുന്നത്. അക്കൗണ്ടിങ്, മാനവ വിഭവ മാനേജ്‌മെന്റ് മാര്‍ക്കറ്റിങ് മാനേജ്‌മെന്റ്, സാമ്പത്തിക ശാസ്ത്രം, രാജ്യാന്തര ബിസിനസ്, കംപ്യൂട്ടര്‍ സിസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഷയങ്ങള്‍ എം.ബി.എ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നു.
രാജ്യത്തും പുറത്തും കോര്‍പറേറ്റ് മേഖലയിലും അല്ലാതെയും മികച്ച തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കുന്ന എം.ബി.എ കോഴ്‌സിന് അക്കാദമിക് മികവ് പുലര്‍ത്തുന്ന വിവിധ വാഴ്‌സിറ്റികളും സ്ഥാപനങ്ങളും അപേക്ഷ ക്ഷണിച്ചു.
സി.ഇ.ടി
തിരുവനന്തപുരം
ശ്രീകാര്യത്തെ കോളജ് ഓഫ് എന്‍ജിനിയറിങ്ങ് എ.പി.ജെ അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത് നടത്തുന്ന ഫുള്‍ ടൈം, പാര്‍ട്ട് ടൈം എം.ബി.എ കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ ഏപ്രില്‍ 30 വരെ സ്വീകരിക്കും. അപേക്ഷ ഫോമും വിശദ വിവരങ്ങളു www.mba.cet.ac.in എന്ന വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യണം.
500 രൂപയാണ് അപേക്ഷ ഫീസ്. ഫുള്‍ടൈം കോഴ്‌സിന് 120 സീറ്റും പാര്‍ട്‌ടൈം കോഴ്‌സിന് 30 സീറ്റുകളുമാണുള്ളത്. 1,80,000 രൂപയാണ് കോഴ്‌സ് ഫീസ്. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം വേണം. എസ്.സി, എസ്.ടി, വിഭാഗക്കാക്കര്‍ക്ക് മിനിമം പാസ് മതിയാകും. എന്നാല്‍ ഒ.ബി.സി, എസ്.ഇ.ബി.സി വിഭാഗക്കാര്‍ക്ക് 45ശതമാനം മാര്‍ക്ക് വേണം. പ്രാബല്യത്തിലുള്ള ഐ.ഐ.എം ക്യാറ്റ്, സിമാറ്റ്, കെമാറ്റ് കേരള സ്‌കോറും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് www.mba.cet.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
എന്‍.ഐ.ടി
കോഴിക്കോട്
കോഴിക്കോട് എന്‍.ഐ.ടിക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ രണ്ടു വര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ എം.ബി.എ കോഴ്‌സിന് ഈ മാസം 28വരെ www.nitc.ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി ബന്ധപ്പെട്ട രേഖകള്‍ സഹിതം 28നകം ദി ചെയര്‍പേഴ്‌സണ്‍, പി.ജി അഡ്മിഷന്‍, എന്‍.ഐ.ടി കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.
68 സീറ്റുകളാണുള്ളത്. ക്യാറ്റ് സ്‌കോര്‍, ഗ്രൂപ്പ് ചര്‍ച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അഭിമുഖം കോഴിക്കോട്, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നീ കേന്ദ്രങ്ങളില്‍ നടക്കും.
അപേക്ഷ ഫീസ് 1,000 രൂപയാണ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 500 രൂപയും. ഏതെങ്കിലൂം വിഷയത്തില്‍ 65 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് 55 ശതമാനം മതിയാകും. കുടുതല്‍ വിവരങ്ങള്‍ക്ക് www.soms.nitc.sc.in സന്ദര്‍ശിക്കുക.
കുസാറ്റ്
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ രണ്ടു വര്‍ഷത്തെ എം.ബി.എ ഫുള്‍ടൈം കോഴ്‌സിനി ഈ മാസം 15വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ലേറ്റ് ഫീസോടെ 20 വരെ സ്വീകരിക്കും. ഇവിടെ 120 സീറ്റുകളാണുള്ളത്. കൂടാതെ പാര്‍ട്‌ടൈം കോഴ്‌സിന് 30 സീറ്റുകളുമുണ്ട്. ഏതെങ്കിലൂം വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദവും, പ്രാബല്യത്തിലുള്ള ഐ.ഐ.എം ക്യാറ്റ്, സിമാറ്റ്, കെമാറ്റ് കേരള സ്‌കോറും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് 45 ശതമാനം മതി. അപേക്ഷകരുടെ ചുരുക്കപട്ടിക തയാറാക്കി ഗ്രൂപ്പു ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് തെരഞ്ഞെടുപ്പ്. കുടുതല്‍ വിവരങ്ങള്‍ക്ക് www.admi-ssions.cusat.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
എന്‍.ഐ.ടി
തിരുച്ചിറപ്പള്ളി
തിരുച്ചറപ്പള്ളിയിലെ ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ മാനേജ്‌മെന്റ് സ്റ്റഡീസില്‍ രണ്ടു വര്‍ഷത്തെ ഫുള്‍ടൈം എം.ബി.എ കോഴ്‌സിന് ഓണ്‍ലൈനായി ഗൂഗിള്‍ ക്രോം വഴി www.ntti.edu
അല്ലെങ്കില്‍ www.nttmbaadmission.in ഈ മാസം 14നകം അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് ക്യാറ്റ് സ്‌കോര്‍ കാര്‍ഡ് സഹിതം ദി ഡീന്‍ (അക്കാദമിക്), എന്‍.ഐ.ടി തിരുച്ചിറപ്പള്ളി - 620015 എന്ന വിലാസത്തില്‍ 20നകം ലഭിച്ചിരിക്കണം.
അല്ലെങ്കില്‍ www.nttmbaadmission.in ഈ മാസം 14നകം അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് ക്യാറ്റ് സ്‌കോര്‍ കാര്‍ഡ് സഹിതം ദി ഡീന്‍ (അക്കാദമിക്), എന്‍.ഐ.ടി തിരുച്ചിറപ്പള്ളി - 620015 എന്ന വിലാസത്തില്‍ 20നകം ലഭിച്ചിരിക്കണം.
2019ലെ ക്യാറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയാറാക്കി തിരുച്ചിറപ്പള്ളി, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബയ്, ചെന്നൈ എന്നിവിടങ്ങളില്‍ വച്ച് ഗ്രൂപ്പ് ചര്‍ച്ചയൂം അഭിമുഖത്തിന്റെ അടിസ്ഥാനത്തിലുമായിരിക്കും പ്രവേശനം.അപേക്ഷ ഫീസ് 1,550 രൂപയാണ്. സംവരണ വിഭാഗക്കാര്‍ക്ക് 1,050 രൂപ നല്‍കിയാല്‍ മതിയാകും.
അപേക്ഷകര്‍ ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതിയാകും. അവസാന വര്‍ഷ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. സെപ്റ്റംബര്‍ 15നകം യോഗ്യത തെളിയിക്കണം.
യു.ബി.എസ്
പഞ്ചാബ് യൂനിവേഴ്‌സിറ്റി
ചാണ്ഡിഗഡിലെ പഞ്ചാബ് യൂനിവേഴ്‌സിറ്റിയുടെ ബിസിനസ് സ്‌കൂള്‍ (യു.ബി.എസ്) നടത്തുന്ന രണ്ടു വര്‍ഷത്തെ കോഴ്‌സിന് അപേക്ഷ ഈ മാസം 14നകം സമര്‍പ്പിക്കണം.
ഫുള്‍ടൈം കോഴ്‌സിന് 64 സീറ്റും, എന്റര്‍പ്രണര്‍ഷിപ്പിന് 25 സീറ്റും, ഇന്റര്‍നാഷണല്‍ ബിസിനസില്‍ 30 സീറ്റുമാണുള്ളത്. അപേക്ഷ ഫീസ് 3,250 രൂപയാണ്. സംവരണ വിഭാഗക്കാര്‍ക്ക് 1,625 രൂപ മതിയാകും.
ക്യാറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ചര്‍ച്ച വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദമെടുത്തിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ubsadmissions.puchd.ac.in സന്ദര്‍ശിക്കുക.
ആര്‍.ജെ.ഡി
അമേത്തി
അമേത്തിയിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓ്ഫ് പെട്രോളിയം ടെക്‌നോളജിയുടെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് മാനേജ്‌മെന്റ സ്റ്റഡീസില്‍ രണ്ടു വര്‍ഷത്തെ കോഴ്‌സിന് മാര്‍ച്ച് 27വരെ അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ ബിരുദമെടുത്തിരിക്കണം.
കൂടാതെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലും 50ശതമാനം മാര്‍ക്ക് നേടിയിരിക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് 45 ശതമാനം മതിയാകും. ക്യാറ്റ് സ്‌കോര്‍ നേടിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rgipt.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."