കണ്ണൂരിലെ അക്രമസംഭവങ്ങളെക്കുറിച്ച് റിപോര്‍ട്ട് തേടുമെന്ന് ദേശീയ വനിതാ കമ്മിഷന്
തലശ്ശേരി: പിണറായി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പിന് ശേഷവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ തുടരുന്ന അക്രമ സംഭവങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനോട് റിപോര്‍ട്ട് തേടുമെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ലളിത കുമരമംഗലം.
പിണറായി പുത്തന്‍കണ്ടം മേഖലയില്‍ സി.പി.എം അക്രമത്തില്‍ തകര്‍ക്കപ്പെട്ട വീടുകളും അക്രമത്തില്‍ പരിക്കേറ്റവരെയും സന്ദര്‍ശിച്ച ശേഷം തലശ്ശേരിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കമ്മിഷന്.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ പഞ്ചായത്തില്‍ ആസൂത്രിതമായ അക്രമങ്ങളാണ് നടന്നത്. മൂന്ന് സ്ത്രീകള്‍ക്ക് നേരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത അക്രമമാണ് നടന്നതെന്ന് മനസിലായി. ഏഴ് വയസുകാരനെപ്പോലും രാഷട്രീയ വൈരാഗ്യത്തിന്റെ പേരില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇത്തരം അക്രമങ്ങള്‍ നടക്കുന്നത് മുഖ്യമന്ത്രിയുടെ നാട്ടിലാണ്.
രാഷ്ട്രീയപാര്‍ട്ടി പ്രതിനിധിയായാണ് മുഖ്യമന്ത്രി മത്സരിച്ചത്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ എല്ലാവരുടെയും മുഖ്യമന്ത്രിയാണ്. പക്ഷപാതിത്വത്തോടെ മുഖ്യമന്ത്രി പ്രവര്‍ത്തിക്കരുത്. പിണറായിയില്‍ നടക്കുന്ന അക്രമങ്ങളെ കണ്ണുതുറന്ന് മുഖ്യമന്ത്രി നോക്കിക്കാണണമെന്നും വനിതാ കമ്മിഷന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."