HOME
DETAILS
MAL
ഗുല്‍ബര്‍ഗ് കൂട്ടക്കൊല: ഒന്നാംപ്രതി കീഴടങ്ങി
backup
June 13 2016 | 13:06 PM
ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയ്ക്കിടെ നടന്ന ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസിലെ ഒന്നാംപ്രതി പ്രത്യേക കോടതി മുന്‍പാകെ കീഴടങ്ങി. ഒളിവില്‍ കഴിഞ്ഞിരുന്ന കൈലാഷ് ധോബിയാണ്, പ്രതികളുടെ ശിക്ഷ ഈ ആഴ്ച പ്രഖ്യാപിക്കാനിരിക്കെ കീഴടങ്ങിയത്.
കോണ്‍ഗ്രസ് മുന്‍ എം.പി ഇഹ്സാന്‍ ജാഫ്രിയടക്കം 69 പേര് കൂട്ടക്കൊല ചെയ്യപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണസംഘം ഒന്നാംപ്രതിയെന്ന് കണ്ടെത്തിയ ആളാണ് കൈലാഷ്. കൊലപാതകമടക്കമുള്ള കുറ്റകൃത്യമാണ് ഇയാള്‍ക്കെതിരേ കോടതി ചുമത്തിയിരിക്കുന്നത്.
കൂട്ടക്കൊല നടന്ന 2002ല്‍ അറസ്റ്റ് ചെയ്യപ്പെട്ട കൈലാഷ് 14 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ ഡിസംബറില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."