അഫ്ഗാനിലെ പുനര്‍നിര്‍മാണത്തില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധം: സുഷമാ സ്വരാജ്
താഷ്‌കന്റ്: അഫ്ഗാനിലെ സാമ്പത്തിക പുനര്‍നിര്‍മാണത്തില്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. അഫ്ഗാന്‍ നേതൃത്വത്തിലും നിയന്ത്രണത്തിലുമായുള്ള സമാധാന, അനുരഞ്ജന ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു. ഉസ്ബക്കിസ്ഥാനില്‍ ദ്വിദിന ഇന്ത്യ-മധ്യേഷ്യന്‍ ഉച്ച കോടിയുടെ ആദ്യദിനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
തീവ്രവാദത്തിന്റെ ഗുരുതരമായ ഭീഷണികള്‍ നമ്മുടെ മേഖല അഭിമുഖീകരിക്കുകയാണ്. ഇന്ത്യയും മധ്യേഷ്യയും അഫ്ഗാനും വ്യത്യസ്ത വിശ്വാസികളുടെ സംഗമ പ്രദേശങ്ങളാണ്. തീവ്രവാദത്തിന്റെയും വെറുപ്പിന്റെയും ആശയങ്ങള്‍ക്ക് നമ്മുടെ സമൂഹത്തില്‍ യാതൊരു സ്ഥാനവുമില്ല.
തീവ്രവാദികള്‍ ആരാണ്, അവര്‍ക്ക് ആരാണ് ഫണ്ട് നല്‍കുന്നത്, എങ്ങനെ നിലനില്‍ക്കുന്നു, ആരൊക്കെയാണ് സംരക്ഷിക്കുന്നതെന്ന് ചോദിക്കേണ്ടതുണ്ട്.
തീവ്രവാദത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന രാജ്യത്ത് വ്യാവസായിക മുന്നേറ്റങ്ങളോ നിക്ഷേപങ്ങളോ ഉണ്ടാവില്ല.
നമ്മുടെ മേഖലയിലെ വ്യാപാര പുരോഗതിയുടെ പ്രോത്സാഹനത്തിനായി തീവ്രവാദത്തിനെതിരേ ഒരുമിച്ച് പോരാടാന്‍ ധാരണയിലെത്തേണ്ടിയിരിക്കുന്നു. കാര്യക്ഷമമായ ബന്ധം മേഖലയില്‍ നിര്‍ണായകമായ പുരോഗതിക്ക് വഴിയൊരുക്കുമെന്ന് സുഷമാ സ്വരാജ് പറഞ്ഞു.
അയല്‍ രാജ്യങ്ങളുമായുള്ള പരസ്പര സഹകരണത്തിന്റെ ഉദാഹരണമായി ചാംബഹാര്‍ തുറമുഖത്തെ സുഷമ ചൂണ്ടിക്കാട്ടി. ഇന്ത്യ, അഫ്ഗാന്‍, ഇറാന്‍ എന്നിവയുടെ സഹായത്തോടെയാണ് തുറമുഖ പദ്ധതികള്‍ നടക്കുന്നത്.
ശക്തമായ ബന്ധത്തില്‍ ഏത് പ്രതിസന്ധിയെയും മറികടക്കാന്‍ കഴിയുമെന്നാണ് ചാംബഹാര്‍ തുറമുഖം വ്യക്തമാക്കുന്നതെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."