ജാതിസംവരണം അവസാനിപ്പിക്കാനുള്ള അജന്‍ഡയുടെ ഭാഗം: ജിഗ്നേഷ് മേവാനി
കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സംവരണ ബില്ല് ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം എടുത്തുകളയാനുള്ള ആര്‍.എസ്.എസ്-ബി.ജെ.പി അജന്‍ഡയുടെ ഭാഗമാണെന്ന് ഗുജറാത്തില്‍ നിന്നുള്ള എം.എല്‍.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി.
കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ സംവരണത്തിനുതന്നെ അന്ത്യം കുറിക്കുന്നതിന്റെ ആദ്യപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് എന്നെപ്പോലെ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റു പിന്നാക്ക സമൂഹങ്ങള്‍ക്കും ആശങ്കയുണ്ട്. ഭരണഘടനാ തത്വങ്ങളെ തള്ളിക്കളഞ്ഞ്, ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം അവസാനിപ്പിക്കുകയെന്നത് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ദീര്‍ഘകാലമായുള്ള അജന്‍ഡയാണ്. രാജ്യത്ത് സംവരണം കൊണ്ടുവന്നത് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കാവസ്ഥയിലുള്ള ജനവിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുകയെന്ന ഉദ്ദേശ്യത്തിലാണ്.
ദാരിദ്ര്യനിര്‍മാര്‍ജനം സംവരണത്തിന്റെ ലക്ഷ്യമല്ല. വിവിധ തലങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ട പ്രാതിനിധ്യം നല്‍കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്- മേവാനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."