ബസിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് ആംബുലന്‍സ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചു
താമരശ്ശേരി: പുതുപ്പാടിയില്‍ ബസിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് ആംബുലന്‍സ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ 'സഹായി വാദീസലാമിന്റെ' ആംബുലന്‍സ് ഡ്രൈവര്‍ സിറാജിനെയാണ് മര്‍ദിച്ചത്. സിറാജിനെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബസ് ജീവനക്കാരന് കൊടുവള്ളി ആവിലോറ സ്വദേശി റിദേഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് -ബംഗളൂരു റൂട്ടില്‍ സര്‍വിസ് നടത്തുന്ന ഡി.എല്‍.ടി ബസിലെ ജീവനക്കാരനാണ് റിദേഷ്.
വയനാട്ടിലേക്ക് മൃതദേഹവുമായി പോയ ആംബുലന്‍സ് മടങ്ങി വരുമ്പോഴായിരുന്നു സംഭവം. റോഡില്‍ ആംബുലന്‍സിനു മുന്നില്‍ ബസ് കുറുകെ നിര്‍ത്തി ഡ്രൈവറെ അസഭ്യം പറഞ്ഞു. ശേഷം ആംബുലന്‍സിന് സൈഡ് നല്‍കാതെ തടസം സൃഷ്ടിച്ചു. ഇതു കണ്ട യാത്രക്കാര്‍ ബൈക്കില്‍ പിന്തുടര്ന്ന് ഈങ്ങാപ്പുഴയില്വച്ച് ബസ് തടഞ്ഞു.
ഈ സമയം ബസിനെ മറികടന്നെത്തിയപ്പോള്‍ തന്നെ അക്രമിക്കുകയായിരുന്നുവെന്ന് ആംബുലന്‍സ് ഡ്രൈവര്‍ സിറാജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."