കാഞ്ഞങ്ങാടിനു ആശ്രയം വാട്ടര്‍ അതോറിറ്റി തന്നെ
കാഞ്ഞങ്ങാട്: നഗരസഭാ പരിധിയിലെ വാര്‍ഡുകളില്‍ നിലവില്‍ ടാങ്കുകള്‍ സ്ഥാപിച്ചുള്ള ജലവിതരണ സംവിധാനങ്ങള്‍ ഇല്ല. വാട്ടര്‍ അതോറിറ്റിയുടെ ജല വിതരമാണ് നഗരസഭാ പരിധിയിലുള്ളത്.
നഗരസഭയുടെ കീഴിലുള്ള പതിനേഴ് വാര്‍ഡുകളില്‍ ജല വിതരണ സംവിധാനം ടാങ്ക് ഉള്‍പ്പെടെ നിര്‍മിച്ചു നടപ്പില്‍ വരുത്താനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ പറയുന്നു. നിലവില്‍ ജലക്ഷാമം നേരിടുന്ന ഭാഗങ്ങളില്‍ ലോറികളില്‍ വെള്ളം എത്തിച്ചു വിതരണം ചെയ്യുന്ന സംവിധാനമാണ് ഉള്ളത്. എന്നാല്‍ ജല വിതരണം സ്ഥിരമായി നടത്താനുള്ള യാതൊരു പദ്ധതിയും കാലങ്ങളായി മാറി വന്ന ഭരണ സമിതികള്‍ കോടികളുടെ ബഡ്ജറ്റ് പ്രതി വര്‍ഷം പാസക്കുന്നുണ്ടെങ്കിലും ജല വിതരണ സംവിധാനത്തിന് യാതൊരു തുകയും മാറ്റി വക്കാറില്ല. ഇതിന് പുറമേ തുടങ്ങിയ പല പദ്ധതികളും ദശകങ്ങള്‍ പിന്നിട്ടിട്ടും പാതി വഴിയില്‍ നില്ക്കുന്ന അവസ്ഥയാണ് നഗരസഭയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."