ക്രമക്കേടില്‍ കുടുങ്ങി ബദിയഡുക്കയിലെ പദ്ധതികള്‍
ബദിയഡുക്ക: നാലു വര്‍ഷം മുമ്പ് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ നടപ്പിലാക്കിയ നാല് കുടിവെള്ള പദ്ധതികള്‍ കൊണ്ട് ബദിയഡുക്കയിലെ ജനങ്ങള്‍ക്ക് ഒരുതുള്ളി വെള്ളത്തിന്റെ ഉപകാരമില്ല കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴിലാണ് ജില്ലാ പഞ്ചായത്ത് എരുപ്പകട്ട, കാരമൂല, വിദ്യാഗിരി പഞ്ചിക്കല്‍, പള്ളത്തടുക്ക എന്നീ പ്രദേശങ്ങളില്‍ പദ്ധതി നടപ്പിലാക്കിയത്.
തുടക്കത്തില്‍ തന്നെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന വിജിലന്‍സ് പരിശോധന നടന്നു. 25.75 ലക്ഷം രൂപ ചിലവഴിച്ച് നടപ്പിലാക്കിയ പള്ളത്തടുക്ക കുടിവെള്ള പദ്ധതിക്ക് വേണ്ടി കുഴല്‍ കിണര്‍, മോട്ടോര്‍, ടാങ്ക്, പൈപ്പ് ലൈന്‍ എല്ലാമുണ്ടെങ്കിലും വെള്ളം പമ്പ് ചെയ്യുമ്പോള്‍ പൈപ്പ് പൊട്ടി ജലം പാഴാകും. ഇത് കാരണം പദ്ധതി പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ട് വര്‍ഷം നാല് പിന്നിട്ടിട്ടും ജനങ്ങള്‍ പ്രയോജനമാകും വിധത്തില്‍ കുടിവെള്ളമെത്തിയിട്ടില്ല. 17.43 ലക്ഷം രൂപ ചിലവഴിച്ച് നടപ്പിലാക്കിയ എരുപ്പകട്ട കുടിവെള്ള പദ്ധതിയും വിജിലന്‍സ് അന്വേഷണത്തിന്റെ കുരുക്കിലാണ്. പദ്ധതിക്ക് വേണ്ടി ടാങ്ക് പണിതെങ്കിലും അത് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ്. മറ്റു പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ഇവിടെ നടപ്പാക്കിയിട്ടില്ല. 17.12ലക്ഷം രൂപ ചിലവഴിച്ച് നടപ്പിലാക്കിയ വിദ്യാഗിരി പഞ്ചിക്കല്‍ കുടിവെള്ള പദ്ധതിയുടെ സഗതിയും മറ്റൊന്നല്ല. ലക്ഷങ്ങള്‍ ചിലവഴിച്ച് നടപ്പിലാക്കിയ പദ്ധതികളുടെ ജല വിതരണത്തിന് ഉപയോഗിച്ച പൈപ്പുകള്‍ ഗുണ നിലവാരം ഇല്ലാത്തതാണ് പദ്ധതികള്‍ പാതി വഴിയില്‍ മുടങ്ങാന്‍ കാരണം. വേനല്‍ കടുക്കും മുന്‍പ് പദ്ധതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."