HOME
DETAILS
MAL
ഡല്‍ഹിയില്‍ ഏഴുവയസുകാരിയെ സീനിയര്‍ പെണ്‍കുട്ടികള്‍ പീഡിപ്പിച്ചു
backup
February 27 2017 | 06:02 AM
ന്യൂഡല്‍ഹി: ഏഴു വയസുകാരിയെ സ്കൂളില്‍ വെച്ച് സീനിയര്‍ പെണ്‍കുട്ടികള്‍ പീഡിപ്പിച്ചു. ഡല്‍ഹിയിലെ മോട്ടി നഗറിലെ സ്കൂളിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ഒരു മാസമായി ഇവര്‍ കുട്ടിയെ ശല്യം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയെ പൊലിസ് അറസ്റ്റ് ചെയ്തു. മറ്റൊരു പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇവര്‍ ഒളിവിലാണ്. ഒഴിഞ്ഞ ക്ലാസ്മുറിയില്‍ കൊണ്ടുപോയി മയക്കുമരുന്ന് നല്‍കുകയും കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തിരുന്നതായി പൊലിസ് കമ്മിഷണര്‍ ദീപേന്ദ്ര പതക് പറഞ്ഞു.
സംഭവമറിഞ്ഞ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവാണ് പൊലിസില്‍ പരാതി നല്‍കിയത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇപ്പോള്‍ പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയയാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."