മലപ്പുറത്തു കടലില്ലെന്നു ജയരാജന്‍, തിരമാല തീര്‍ത്ത് ട്രോളന്മാര്‍
കണ്ണൂര്‍: കടലില്ലാത്ത മലപ്പുറത്തു നിന്നു എന്തിനാണ് ആലപ്പാട്ടേക്ക് ആളുകള്‍ സമരത്തിനു വരുന്നത് മന്ത്രി ജയരാജന്‍. ആലപ്പാട്ടു സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്ന തന്റെ അഭിപ്രായത്തിനു ഇന്നു അദ്ദേഹം നല്‍കിയ വിശദീകരണമാണ് പുലി വാലു പിടിച്ചത്. അതേ സമയം താനൂരിലും തിരൂരിലും കടലുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോള്‍ താന്‍ ഉദ്ദേശിച്ചത് മലപ്പുറം എന്ന സ്ഥലമാണെന്നതായി ജയരാജന്‍. മലപ്പുറത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം വിവാദമായതിനെ തുടര്‍ന്ന് ജയരാജന്‍ നടത്തിയ വിശദീകരണം ഇപ്പോള്‍ ട്രോളര്‍മാര്‍ക്ക് വലിയ വിഷയമായിരിക്കുകയാണ്.
ആലപ്പാട് കരിമണല്‍ ഖനനം സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാനരഹിതമെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. എത്രയോ കാലമായി അവിടെ കരിമണല്‍ സംഭരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നു. ഒരു പാട് തൊഴിലവസരം ഉണ്ടാകുന്നു. 16 കിലോമീറ്റര്‍ കടല്‍ഭിത്തിയുണ്ട്. ബാക്കിയുള്ള പ്രദേശത്താണ് ഖനനം നടക്കുന്നത്. സമരം നടത്തുന്നത് എന്തിനാണെന്ന് ആര്‍ക്കുമറിയില്ല. ഇക്കാര്യത്തില്‍ എല്‍.ഡി.എഫില്‍ ഭിന്നതയില്ല. കുഞ്ഞാലിക്കുട്ടിയുടെ കാലത്ത് കരിമണല്‍ സംസ്‌കരണം നിര്‍ത്തിയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."