HOME
DETAILS

ഇറക്കുമതി ഇഹ്‌റാം വസ്ത്രങ്ങളില്‍ മുക്കാല്‍ ശതമാനവും ഗുണനിലവാരമില്ലാത്തതെന്നു പഠനം

  
backup
January 14 2019 | 17:01 PM

545661651651686565654-2

മക്ക: വിശുദ്ധ ഹജ്ജ്, ഉംറ കര്‍മ്മങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഇഹ്‌റാം വസ്ത്രങ്ങളില്‍ ബഹുഭൂരിഭാഗവും ഗുണനിലവാരമില്ലാത്തതാണെന്നു പഠനം. സഊദിയില്‍ വസ്തുക്കളുടെ ഗുണമേന്മ പരിശോധിക്കുന്ന സ്റ്റാന്‍ഡേഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ (സാസോ) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഇഹ്‌റാം വസ്ത്രങ്ങളിലാണ് സാസോ ഇക്കാര്യം വ്യക്തമാക്കിയത്. ഒമ്പത് രാജ്യങ്ങളില്‍നിന്നായി ഇറക്കുമതി ചെയ്യുന്ന പോളിസ്റ്ററില്‍ നിര്‍മിച്ച ഇഹ്‌റാം തുണിത്തരങ്ങളാണ് ഗുണമേന്മയില്ലാത്തവയാണെന്ന് ഓര്‍ഗനൈസേഷന് കീഴിലുള്ള റിസര്‍ച്ച് ആന്റ് സ്റ്റഡി സെന്റര്‍ നടത്തിയ ശാസ്ത്രീയ പഠനത്തില്‍ തെളിഞ്ഞത്. ഇഹ്‌റാം വസ്ത്രങ്ങളുടെ നൂറ് സാമ്പിളുകള്‍ ശേഖരിച്ച് അവയില്‍ 14 എണ്ണത്തെക്കുറിച്ച് ആറ് മാസത്തോളമാണ് റിസര്‍ച്ച് ആന്റ് സ്റ്റഡി സെന്റര്‍ പഠനം നടത്തിയത്.

പഠനം നടത്താനെടുത്ത മുഴുവന്‍ സാമ്പിളുകളും ബാക്ടീരിയകളെയോ അള്‍ട്രാ വയലറ്റ് രശ്മികളെയോ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയായിരുന്നില്ല. 50 ശതമാനം സാമ്പിളുകളും ടെന്‍സൈല്‍ (വലിച്ചുനീട്ടാവുന്ന) സ്‌ട്രെംഗ്ത് ടെസ്റ്റ് വിജയിച്ചിട്ടില്ല. കോട്ടണ്‍ നിര്‍മിത ഇഹ്‌റാം വസ്ത്രങ്ങള്‍ 60 ദിവസത്തിന് ശേഷം ജീര്‍ണിക്കുന്നതായും പോളിയിസ്റ്റര്‍ തുണി കേടുപാട് സംഭവിക്കുന്നില്ലെന്നും 'സാസോ' റിപ്പോര്‍ട്ടില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago