HOME
DETAILS

സുരക്ഷാ ആശങ്കയുയര്‍ത്തുന്ന മുനമ്പം മനുഷ്യക്കടത്ത്

  
backup
January 14 2019 | 19:01 PM

munambam-suprabhaatham-editorail-15-01-2019

 


ഏറെ സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്ന രാജ്യമാണ് നമ്മുടേത്. ശത്രുത പുലര്‍ത്തുന്നതും തീര്‍ത്തും നല്ല ബന്ധത്തിലല്ലാത്തതുമൊക്കെയായ ചില രാജ്യങ്ങള്‍ നമ്മുടെ അയല്‍പക്കത്തുണ്ട്. അതുകൊണ്ടു തന്നെ അവരുടെയൊക്കെ അതിര്‍ത്തിയിലെ നീക്കങ്ങളുടെ കാര്യത്തില്‍ ഇന്ത്യ അതീവ ജാഗ്രത പുലര്‍ത്തുന്നുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് പ്രതിരോധത്തിനായി ബജറ്റില്‍ എല്ലാ വര്‍ഷവും വലിയൊരു പങ്കു നീക്കിവയ്‌ക്കേണ്ടി വരുന്നത്. രാഷ്ട്രസുരക്ഷ പരമപ്രധാനമായതിനാല്‍ അതാവശ്യവുമാണ്.
എന്നാല്‍ ഇത്ര വലിയ തുക ചെലവഴിച്ചു വലിയ തോതില്‍ സുരക്ഷാ സന്നാഹങ്ങളൊരുക്കിയിട്ടും ഭരണകൂടത്തിനു തലവേദനയും ജനതയ്ക്ക് ആശങ്കയും സൃഷ്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ അതിര്‍ത്തികളില്‍ ഉണ്ടാകുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. പാക്കിസ്താനില്‍ നിന്ന് സുരക്ഷാസേനയുടെ കണ്ണുവെട്ടിച്ച് കശ്മിരിലേക്കു നുഴഞ്ഞുകയറുന്ന ഭീകരവാദികള്‍ വലിയ തോതിലുള്ള കുഴപ്പങ്ങളാണ് കശ്മിരിലെ ഭീകരവാദികളുമായി ചേര്‍ന്ന് അവിടെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ നമ്മുടെ സൈനികരുടെ വെടിയേറ്റു വീഴാറുണ്ടെങ്കിലും അതിനു മുന്‍പ് ഏറെ വിനാശങ്ങള്‍ സൃഷ്ടിക്കുക പതിവാണ്.
ബംഗ്ലാദേശില്‍ നിന്ന് അതിര്‍ത്തി വഴി ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റവും പതിവാണ്. പശ്ചിമബംഗാള്‍ വഴി നുഴഞ്ഞുകയറുന്ന ബംഗ്ലാദേശികള്‍ കേരളമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേരുന്നതായി വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്. ഭാഷകൊണ്ടും സംസ്‌കാരം കൊണ്ടും പശ്ചിമബംഗാള്‍ ജനതയില്‍ നിന്ന് കാര്യമായി വ്യത്യസ്തരല്ലാത്ത ഇവരെ പെട്ടെന്നു തിരിച്ചറിയുക പ്രയാസമാണ്. കുറ്റകൃത്യങ്ങളിലേര്‍പെട്ട് പൊലിസിന്റെ പിടിയിലാകുമ്പോഴാണ് ഇവരുടെ സാന്നിധ്യം തിരിച്ചറിയുന്നത്. പാക്കിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഉള്ളതുപോലെ നുഴഞ്ഞുകയറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ലെങ്കിലും മറ്റൊരു അയല്‍രാജ്യമായ ചൈനയും അതിര്‍ത്തിയില്‍ ഇടയ്ക്കിടെ പ്രകോപനം സൃഷ്ടിക്കാറുണ്ട്.
കരയിലെ അതിര്‍ത്തി മേഖലകളിലാണ് ഇതൊക്കെ സംഭവിക്കുന്നത്. കരയിലെ അതിര്‍ത്തി പോലെ തന്നെ അതിവിശാലമായൊരു ജലാതിര്‍ത്തി കൂടിയുള്ള രാജ്യമാണ് ഇന്ത്യ. ഇതില്‍ ഗണ്യമായൊരു പങ്ക് തെക്കേയറ്റത്തുള്ള നമ്മുടെ കൊച്ചുകേരളത്തിലാണ്. ജലാതിര്‍ത്തിയുമായി ബന്ധപ്പെട്ടും ഇടക്കിടെ അശുഭകരമായ വാര്‍ത്തകള്‍ വരാറുണ്ടെങ്കിലും മുംബൈ ഭീകരാക്രമണമല്ലാതെ ഗൗരവമേറിയ വെല്ലുവിളിയൊന്നും അടുത്ത കാലത്ത് കടല്‍ വഴി ഇന്ത്യ നേരിടേണ്ടി വന്നിട്ടില്ല.
എന്നാല്‍ ജലാതിര്‍ത്തിയിലെ സുരക്ഷിതത്വം സംബന്ധിച്ചു വലിയ തോതില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന മുനമ്പം മനുഷ്യക്കടത്ത്. ഡല്‍ഹിയില്‍ നിന്നെത്തിയ 43 പേര്‍ ആന്ധ്രാ കോവളം സ്വദേശികളുടെ ഒരു ബോട്ടില്‍ മുനമ്പം വഴി ഓസ്‌ട്രേലിയ ലക്ഷ്യമാക്കി പുറപ്പെട്ടു എന്നാണ് വാര്‍ത്ത. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലെത്തിയ ഇവര്‍ ചെറായിലെ ഒരു സ്വകാര്യ ഹോം സ്റ്റേയില്‍ താമസിച്ച ശേഷമാണ് അനധികൃതമായി ഓസ്‌ട്രേലിയയിലേക്കു പുറപ്പെട്ടത്. ജനുവരി അഞ്ചു മുതല്‍ 12 വരെയാണ് ഇവര്‍ കേരളത്തില്‍ തങ്ങിയത്. സംഘത്തില്‍ ഏതാനും കുട്ടികളും ഒരു ഗര്‍ഭിണിയുമുള്ളതായി പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഇവര്‍ ഉപേക്ഷിച്ചു പോയതെന്നു കരുതപ്പെടുന്ന കുറെ ബാഗുകള്‍ പൊലിസ് കണ്ടെത്തിയിട്ടുണ്ട്. മരുന്നും വസ്ത്രങ്ങളുമടക്കം ചില സാധനങ്ങള്‍ ബാഗുകളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. നാടുകടന്നവര്‍ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലെത്തിയവരാണെന്നാണ് അന്വേഷണോദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഡല്‍ഹി സ്വദേശികളാണെന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ കൃത്യമായി ഏതു നാട്ടുകാരാണ് എന്നതിനെക്കുറിച്ച് വ്യക്തമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
നാവികസേനയും തീരരക്ഷാ സേനയും ഇന്റലിജന്‍സ് വിഭാഗവുമടക്കം സുശക്തമായ സുരക്ഷാ സംവിധാനങ്ങളുടെ കണ്ണുകള്‍ വെട്ടിച്ച് ഇവര്‍ക്കു കേരളത്തിലെത്തി ഒരാഴ്ച താമസിക്കാനും ഒരു ബോട്ടില്‍ കയറി രാജ്യം വിട്ടു പോകാനുമായത് തീര്‍ച്ചയായും ഗൗരവമേറിയ വിഷയം തന്നെയാണ്. കരയിലെ അതിര്‍ത്തിയിലെന്നപോലെ ജലാതിര്‍ത്തിയിലെ സുരക്ഷാ സംവിധാനങ്ങള്‍ക്കും ചില തകരാറുകളുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്. അനായാസമായി ഇവര്‍ക്കു കടല്‍ വഴി രാജ്യം വിടാന്‍ സാധിച്ചെങ്കില്‍ ആ വഴിക്കു തന്നെ ആര്‍ക്കും ഇവിടേക്കു കടന്നുവരാനും വലിയ പ്രയാസം കൂടാതെ സാധിച്ചേക്കുമെന്ന സൂചന ഈ സംഭവം നല്‍കുന്നുണ്ട്. മുംബൈ ഭീകരാക്രമണം അനുഭവിക്കേണ്ടി വന്ന ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കാജനകമായ കാര്യമാണിത്. മുനമ്പത്തു നിന്ന് പുറപ്പെട്ടവര്‍ മറ്റേതെങ്കിലും രാജ്യത്തു പോയി അക്രമം നടത്തിയാല്‍ അതിന് ഉത്തരം പറയേണ്ടി വരുന്നത് ഇന്ത്യയായിരിക്കും എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്.
മുനമ്പം മനുഷ്യക്കടത്തിന്റെ വിശദാംശങ്ങളും ഈ സംഭവത്തില്‍ എവിടെയാണു വീഴ്ച സംഭവിച്ചതെന്നും അടിയന്തരമായി അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ട്. ജീവന്‍ ബലിയര്‍പ്പിക്കാന്‍ പോലും തയാറായി രാഷ്ട്രസുരക്ഷിതത്വത്തിനു കാവല്‍ നില്‍ക്കുന്ന നമ്മുടെ സൈനികസമൂഹത്തിലെ ചുരുക്കം ചില കള്ളനാണയങ്ങള്‍ പലപ്പോഴും ഇത്തരം വീഴ്ചകള്‍ക്കു കാരണമാവാറുണ്ടെന്നതാണ് വസ്തുത. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം ഇന്ത്യയുടെ അതിര്‍ത്തിരക്ഷാസേനയിലെ ചിലര്‍ക്കു കൈക്കൂലി നല്‍കിയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. തേന്‍കെണിയടക്കമുള്ള പ്രലോഭനങ്ങളിലൂടെ നമ്മുടെ സൈനികരെ സ്വാധീനിച്ച് സുരക്ഷാരഹസ്യങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുന്നുണ്ടെന്ന വിവരവും ഒരു സൈനികന്റെ അറസ്റ്റിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. ഇത്തരം എന്തെങ്കിലും സ്വാധീനങ്ങള്‍ മുനമ്പം മനുഷ്യക്കടത്തിനു പിന്നില്‍ സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട്. രാഷ്ട്ര സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിക്കൂടാ.
ഏതു രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിന്റെ സുരക്ഷ ഏറ്റവും പ്രധാനമാണ്. അതു കൃത്യമായി തന്നെ നിര്‍വഹിക്കാനുള്ള ബാധ്യത ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണകൂടത്തിനുണ്ട്. അതില്‍ സംഭവിക്കുന്ന വീഴ്ചയ്ക്കു രാജ്യം വലിയ വില നല്‍കേണ്ടിവരുമെന്ന് നിരവധി അനുഭവങ്ങള്‍ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. അത്തരം വീഴ്ചകള്‍ ഒഴിവാക്കാന്‍ തികച്ചും സത്യസന്ധമായ നടപടികള്‍ തന്നെയാണ് ഭരണകൂടത്തില്‍ നിന്ന് ഉണ്ടാകുന്നത്. ഏതെങ്കിലും സമുദായങ്ങളെ അപരവല്‍കരിച്ച് ദേശവിരുദ്ധതയുടെ പുകമറയ്ക്കുള്ളില്‍ നിര്‍ത്തി രാഷ്ട്രസുരക്ഷ അപകടത്തിലെന്ന ഭീതി പരത്തി രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്നതിനു പകരം ജനതയെ വിശ്വാസത്തിലെടുത്തുകൊണ്ട് രാഷ്ട്രസുരക്ഷിതത്വം കുറ്റമറ്റതാക്കാനുള്ള ആത്മാര്‍ഥമായ നടപടികളാണ് ഭരണാധികാരികള്‍ സ്വീകരിക്കേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago