ജാതി രാഷ്ട്രീയം മതേതര കേരളത്തിന് അപകടം: പാറക്കല്‍ അബ്ദുല്ല
ആയഞ്ചേരി: സി.പി.എം നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ നരേന്ദ്ര മോദിയെപ്പോലും വെല്ലുന്ന തരത്തിലുള്ള ജാതി രാഷ്ട്രീയക്കളി കേരളീയ മതേതര രാഷ്ട്രീയത്തിന് അപമാനമാണെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പ്രസ്താവിച്ചു. നാല് വോട്ടിന് വേണ്ടി മുഖ്യമന്ത്രി സാമൂഹ്യ ധ്രുവീകരണം നടത്തുകയാണ്. മതേതര കക്ഷികളെ ദുര്‍ബലപ്പെടുത്തി ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും വളര്‍ത്താന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്ന കാഴ്ച അനുദിനം നാം കണ്ടു കൊണ്ടിരിക്കുന്നു.
സമൂഹത്തെ ജാതിയും മതവും നോക്കി തരം തിരിച്ചു ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം താല്‍ക്കാലിക നേട്ടത്തേക്കാള്‍ വന്‍ വിപത്തിലാണ് കലാശിക്കുക എന്ന കാര്യം മുഖ്യമന്ത്രി ഗൗരവത്തില്‍ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കുറ്റ്യാടി മണ്ഡലം യു.ഡി.എഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ അമ്മാരപ്പള്ളി കുഞ്ഞി ശങ്കരന്‍ അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി അഡ്വ. പ്രവീണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ക്രമസമാധാന തകര്‍ച്ച, ഭരണസ്തംഭനം, വിശ്വാസത്തിനെതിരേയുള്ള കടന്നാക്രമണം എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് ജനുവരി 23ന് കോഴിക്കോട് കലക്ടറേറ്റ് ഉപരോധം വിജയിപ്പിക്കാന്‍ യോഗം ആഹ്വാനം ചെയ്തു.ഡി.സി.സി സെക്രട്ടറി വി.എം ചന്ദ്രന്‍ പരിപാടി വിശദീകരിച്ചു. ജനുവരി 16ന് പുറമേരി, വില്യാപ്പള്ളി, മണിയൂര്‍, 17ന് വേളം, ആയഞ്ചേരി, തിരുവള്ളൂര്‍, കുറ്റ്യാടി, കുന്നുമ്മല്‍ എന്നീ പഞ്ചായത്തുകളില്‍ കണ്‍വന്‍ഷന്‍ നടത്താനും 18, 19 തിയ്യതികളില്‍ ബൂത്ത്തല കണ്‍വന്‍ഷനും 21ന് വിളംബര ജാഥയും 22 ന് പഞ്ചായത്ത്തല വാഹന പ്രചാരണ ജാഥ നടത്താനും തീരുമാനിച്ചു.കണ്‍വീനര്‍ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കെ.ടി അബ്ദുറഹ്മാന്‍, സി.പി വിശ്വന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. യു.ഡി.എഫ് ജില്ലാ, മണ്ഡലം നേതാക്കളായ കാവില്‍ രാധാകഷ്ണന്‍, പി.പി.റശീദ്, അഡ്വ. പ്രമോദ് കക്കട്ടില്‍ ചൂണ്ടയില്‍ മൊയ്തു ഹാജി, തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, ബവിത്ത് മലോല്‍, യൂസുഫ് പള്ളിയത്ത്, മരക്കാട്ടേരി ദാമോദരന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."