മുവാറ്റുപ്പുഴയില്‍ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ മാസ്റ്റര്‍ പ്ലാന്‍
മുവാറ്റുപുഴ: നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
ഇന്നലെ മുവാറ്റുപുഴ ടി.ബിയില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
18ന് മുവാറ്റുപുഴ നഗരസഭയില്‍ വച്ച് നടക്കുന്ന ഗതാഗത ഉപദേശക സമിതിയോഗത്തില്‍ ഇതിന് അന്തിമ രൂപം നല്‍കുമെന്നും എല്‍ദോ എബ്രഹാം പറഞ്ഞു. നഗരത്തിലെ മുഴുവന്‍ ഓടകളുടെയും നവീകരണം ഉടന്‍ പൂര്‍ത്തിയാക്കും. എംസി റോഡിലെയും എന്‍എച്ചിലെയും വെള്ളകെട്ടുകള്‍ക്ക് പരിഹാരം കാണാന്‍ ഓടകളുടെ നവീകരണം ആവശ്യമാണ് യോഗത്തില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റ്മാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഓടനവീകരണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിയെന്നും ഉടന്‍ നിര്‍മ്മാണം ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു.
യോഗത്തില്‍ എല്‍ദോ എബ്രഹം എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.അരുണ്‍, ഡോളി കുര്യാക്കോസ്, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ്, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ഷിജി കരുണാകരന്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ ജോസ് പെരുമ്പിള്ളികുന്നേല്‍(മഞ്ഞള്ളൂര്‍) ലീല ബാബു(വാളകം) ലത ശിവന്‍(മാറാടി)നൂര്‍ജഹാന്‍ നാസര്‍(പായിപ്ര)ആരക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓമന മോഹനന്‍, പൊതുമാരമത്ത് വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ എിവര്‍ യോഗത്തില്‍ സംമ്പന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."